കറുപ്പ് ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കായി പൂർണിമ ഇന്ദ്രജിത്ത് ; വാഗമണിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർചലച്ചിത്ര രംഗത്ത് ബാലനടിയായി അഭിനയിച്ച് പിന്നീട് സിനിമയിൽ സഹനടിയായും നായികയായും തിളങ്ങാൻ അവസരം ലഭിച്ച ഒരു നടിയായിരുന്നു പൂർണിമ ഇന്ദ്രജിത്ത്. അതുമാത്രമല്ല സിനിമയിൽ നിന്നു തന്നെ ജീവിത പങ്കാളിയെ സ്വന്തമാക്കാൻ താരത്തിനു ഭാഗ്യമുണ്ടായി. മോഡെലിങ് രംഗത്ത് സജീവമായ താരം തമിഴ് പരമ്പരയായിരുന്ന കോലങ്ങളിൽ അഭിനയിക്കുകയും പിന്നീട് പ്രേഷകരുടെ പ്രിയങ്കരിയായും മാറുകയായിരുന്നു പൂർണിമ ഇന്ദ്രജിത്ത്.തമിഴിന് ശേഷം മലയാളത്തിൽ ഊമക്കുയിൽ, സ്ത്രീ ഒരു സാനത്വനം, പെയ്തൊഴിയാതെ, വേനൽമഴ, നിഴലുകൾ എന്നീ പരമ്പരകളിൽ അഭിനയിക്കാൻ താരത്തിനു കഴിഞ്ഞു. കൂടാതെ ഒട്ടുമിക്ക സിനിമകളിൽ സഹനടിയായി അഭിനയിക്കാനും ഈ നടിയ്ക്ക് അവസരമുണ്ടായി. വളരെ കുറച്ച് സിനിമകളിൽ മാത്രമേ പൂർണിമ അഭിനയിച്ചിട്ടുള്ളു. കൂടുതലും ടെലിവിഷൻ രംഗത്താണ് താരം സജീവമായി നിന്നിരുന്നത്. പല സ്റ്റേജ് ഷോകളുടെ അവതാരികയായും പൂർണിമ മലയാള പ്രേഷകരുടെ മനസ്സ് കവരാൻ താരത്തിന് സാധിച്ചു.നടൻ ഇന്ദ്രജിത്തുമായി പൂർണിമ പ്രണയത്തിലാവുകയും ശേഷം വിവാഹം ചെയ്യുകയും ചെയ്തു. രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. മൂത്തമകൾ പ്രാർഥനയും ഇളയ മകൾ നക്ഷത്ര എന്നിവരാണ്. പ്രാർഥന സിനിമയിൽ പിന്നണി ഗായികയാണ്. നക്ഷത്ര സിനിമയിൽ ഇന്ദ്രജിത്തിന്റ മകളായി തന്നെ അഭിനയിച്ചിട്ടുണ്ട്. പൂർണിമ സാമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് നിറഞ്ഞു നിൽക്കാറുണ്ട്. നടിയുടെ ഇഷ്ട ചിത്രങ്ങളും, വീഡിയോകളും താരം ആരാധകരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല.ഇപ്പോൾ ഇന്ദ്രജിത്തും , പൂർണിമയും വാഗമണിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ജനശ്രേദ്ധ പിടിച്ചു പറ്റുന്നത്. കറുപ്പ് വസ്ത്രത്തിൽ സ്റ്റൈലിഷായി നിൽക്കുന്ന പൂർനിമയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും പൂർണിമയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്.