റോസ് സാരീയിൽ അതിസുന്ദരിയായി മാളവിക നായർ ; ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ കാണാംബാലതാരമായിയെത്തി സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്യൂന്ന നിരവധി യുവനടിമാരെ ഇന്ന് മലയാള സിനിമയിൽ നോക്കിയാൽ കാണാൻ സാധിക്കുന്നതാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായിയെത്തിയ കറുത്ത പക്ഷികൾ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച നടിയാണ് മാളവിക നായർ. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ മാളവികയ്ക്കു കഴിഞ്ഞു. കറുത്ത പക്ഷികൾ എന്ന ചിത്രത്തിൽ മല്ലി എന്ന കഥാപാത്രത്തെയായിരുന്നു താരം കൈകാര്യം ചെയ്തത്. കൂടാതെ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു താരം എത്തിയിരുന്നത്. മികച്ച അഭിനയ പ്രകടനമായിരുന്നു മാളവിക കാഴ്ച്ചവെച്ചിരുന്നത്.ഈ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. മായാബസാർ , യെസ് യുവർ ഓണർ , ഓർക്കുക വെല്ലപ്പോഴും , ദി റിപോർട്ടർ ഡാഫെഡർ , ജോർജെട്ടനസ് പൂരം എന്നീ ചലച്ചിത്രങ്ങളിൽ താരം ശ്രേദ്ധയമായ വേഷം ചെയാന്നുള്ള ഭാഗ്യം ലഭിച്ചു. ലഭിക്കുന്ന അവസരങ്ങൾ വളരെ ഭംഗിയായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയുടെ പുതിയ സിനിമയായിരുന്ന സിബിഐ 5ലാണ് മാളവിക നായർ അവസാനമായി അഭിനയിച്ചത്.ഈ ചലച്ചിത്രത്തിൽ മാളവികയെ സിനിമ പ്രേഷകർ കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയിരുന്നു. പത്ത് വയസിനു മുകളിലുള്ള കൊച്ചിന്റെ അമ്മയുടെ വേഷമായിരുന്നു മാളവിക അവതരിപ്പിച്ചത്. പ്രായത്തിനെ വെല്ലുന്ന അഭിനയ
പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്. സിനിമകൾക്കപ്പുറം ധാരാളം പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. മിക്ക പരമ്പരകളിലും താരം എത്തിയിരുന്നത് ബാലതാരമായിട്ടായിരുന്നു. സിനിമകളിൽ അഭിനയിച്ചു തുടങ്ങിയപ്പോളായിരുന്നു സാമൂഹ മാധ്യമങ്ങളിൽ തനിക്ക് ആരാധകരെ ലഭികക്കാൻ തുടങ്ങിയത്.ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത് മാളവികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. ഇത്തവണ താരം എത്തിയിരിക്കുന്നത് സാരീയിലാണ്. സാരീ ധരിച്ചുള്ള ഫോട്ടോഷൂട്ടുകളാണ് ജനശ്രേദ്ധ നേടുന്നത്. റോസ് നിറത്തിലുള്ള സാരീയിൽ അതിസുന്ദരിയായി തിളങ്ങി നിൽക്കുന്ന മാളവികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഫ്രിൻറ്സ് ഫ്രാൻസിസാണ് മാളവിക നായരുടെ ചിത്രങ്ങൾ പകർത്തിരിക്കുന്നത്.