ഒരു വർഷം തനിക്കിണ്ടായ മാറ്റം പങ്കുവെച്ച് അനുമോൾ ; ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർസിനിമ ഇൻഡസ്ട്രിയിൽ വളരെ പെട്ടെന്ന് വ്യകതിമുദ്ര പതിപ്പിച്ച താരമാണ് അനുമോൾ. പാലക്കാട് സ്വദേശിനിയായ അനുമോൾ ഇതിനോടകം തന്നെ നിരവധി ചലചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. പത്ത് വർഷമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന താരം ഒരു തമിഴ് സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. കണ്ണുകളെള എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രവേശിക്കുന്നത്.ഈ ചിത്രത്തിനു ശേഷമാണ് താരം മലയാള ഇൻഡസ്ട്രിയിലേക്ക് കടക്കുന്നത്. പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. വെടിവഴിപ്പാട് ,അകം , ഗോൾഡ് ഫോര് സെയിൽ എന്നീ സിനിമകളിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം അനുമോൾ നേടിയെടുത്തു. ദുൽഖർ സല്മാനൊപ്പമുള്ള ചിത്രമാണ് അനുമോളിനെ കൂടുതൽ പരിചിത മുഖമാക്കി മാറ്റിയത്.ഇതിനു ശേഷമാണ് താരത്തിനു സിനിമയിൽ നിന്നും ഒരുപാട് അവസരങ്ങൾ തേടിയെത്തുന്നത്. റോക്ക് സ്റ്റാര് , കുഞ്ചാക്കോ ബോബ ജമ്‌നാപ്യാരി, കുട്ടികളുണ്ട് സൂക്ഷിക്കുക, പട്ടാഭിരാമൻ, ഉടലാഴം , പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പദ്മിനി എന്നീ സിനിമകളിൽ താരം ശ്രേദ്ധയമായ വേഷം ചെയ്യാൻ ഭാഗ്യം കിട്ടി. അനുമോൾ അഭിനയിച്ച അനേകം സിനിമകൾ ഇനി റിലീസ് ചെയ്യാന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമാണ് അനുമോൾ.എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും താരം സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഭരിക്കാറുണ്ട്. ചില സമയങ്ങളിൽ താരങ്ങൾ ശരീര ഭാരം കുറയ്ക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ അനുമോളും ഒരു വർഷം തനിക്കുണ്ടായ മാറ്റം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ച് കാണിച്ചിരിക്കുകയാണ്. എന്നാൾ തനിക്കുണ്ടായ മാറ്റം ശരീര ഭാരം കൂടിയതിന്റെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. നിരവധി പേരാണ് ലൈക്സും കമന്റ്‌സും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്.