അടിപൊളി വേഷത്തിൽ മലയാളികളുടെ സ്വന്തം നമിത പ്രമോദ്മിനിസ്ക്രീൻ സീരിയലുകളിൽ കുട്ടിതാരമായി തുടക്കം കുറിച്ച് ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനയത്രിയാണ് നമിത പ്രമോദ്. മലയാള സിനിമയ്ക്ക് ലഭിച്ച യുവനായിക എന്ന് വേണമെങ്കിൽ പറയാം. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു കാലത്ത് പ്രേഷകരുടെ ഇഷ്ട പരമ്പരയായിരുന്ന വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം കൈകാര്യം ചെയ്തായിരുന്നു മിനിസ്ക്രീനിൽ താരം തിളങ്ങിയത്.ഇതിലൂടെയാണ് നടിയായ നമിത പ്രമോദ് തന്റെ കുട്ടി പ്രായത്തിൽ പ്രാധാന വേഷത്തിൽ താരം എത്തിയത്. ഇതിലൂടെ പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ നടിയ്ക്ക് കഴിഞ്ഞു. പിന്നീട് അമ്മേ ദേവി എന്ന പരമ്പരയിലും, മാനസപുത്രി എന്ന പരമ്പരയിലും താരം നിറഞ്ഞാടുകയായിരുന്നു. നല്ല വേഷങ്ങളായിരുന്നു താരം ഇതിലൊക്കെ കൈകാര്യം ചെയ്തിരുന്നത്.2011 തുടക്കത്തിലാണ് നടി നമിത പ്രമോദ് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. ആ വർഷം തീയേറ്ററുകളിൽ വിജയം നേടിയ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്.പിന്നീട് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ സിനിമ പ്രേമികളെ ഒരുപാട് ചിരിപ്പിച്ച സൗണ്ട് തോമ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു താരം പ്രേത്യേക്ഷപ്പെട്ടത്. മികച്ച പ്രതീകരണമായിരുന്നു പ്രേഷകരുടെ ഭാഗത്ത് നിന്നും നമിതയ്ക്ക് ലഭിച്ചത്. പിന്നീട് മോളിവുഡിൽ നിന്നും കൈനിറയെ അവസരങ്ങളായിട്ടായിരുന്നു താരം എത്തിയിരുന്നത്.നടിയുടെ ഒരുപാട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിൽ നിന്ന് തന്നെ ലക്ഷ കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ നമിത എന്ത് പങ്കുവെച്ചാലും ചുരുങ്ങിയ സമയം കൊണ്ടാണ് ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. നിലവിൽ കിടുകാച്ചി ലുക്കിലുള്ള താരത്തിന്റെ ഭംഗിയേറിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.