ഹോട്ട് ഗ്ലാമർ ലുക്കിൽ നടി സാധിക വേണുഗോപാൽ.. ചിത്രങ്ങൾ പങ്കുവച്ച് താരം..

ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് നടി സാധിക വേണുഗോപാൽ. സഹനടി വേഷത്തിൽ മലയാളത്തിലെ പല വമ്പൻ താരങ്ങൾക്കൊപ്പം സാധിക സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . എന്നാൽ ബിഗ് സ്ക്രീനിൽ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചിട്ടില്ല. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് . ശേഷം താരം കലികാലം, എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും , ബ്രേക്കിംഗ് ന്യൂസ് , പൊറിഞ്ചു മറിയം ജോസ് തുടങ്ങി ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്ത് സാധിക പ്രത്യക്ഷപ്പെട്ടു . ചില ഷോർട് ഫിലിമുകളിലും സാധിക അഭിനയിച്ചിട്ടുണ്ട്.

സാധിക എന്ന താരം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായത് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ്. ഇത് കൂടാതെ ഏഷ്യാനെറ്റിൽ ഒരു കുക്കറി ഷോയും താരം അവതരിപ്പിക്കുന്നുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂടുകൾ ചെയ്തും സാധിക സോഷ്യൽ മീഡിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള നിരവധി ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ നിരവധി ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ സാധികയ്ക്കുള്ളത് .

താരത്തിന്റെ പുതിയ ഫോട്ടോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വളരെ സ്‌റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മാക്സോ ക്രിയേറ്റീവിന് വേണ്ടിയാണ് താരം ഈ ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത് . അൻസ സബീർ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.