പത്രസമ്മേളനത്തിൽ നടി ഐശ്വര്യ ലക്ഷ്മി പൊട്ടികരഞ്ഞു ; വീഡിയോ കാണാംമലയാള സിനിമയിലൂടെ അഭിനയത്തിനു തുടക്കം കുറിച്ച് ഇന്ന് തെനിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന രണ്ട് അഭിനയത്രിമാരാണ് ഐശ്വര്യ ലക്ഷ്മിയും ,സായ് പല്ലവിയും. നിവിൻ പൊളി നായകനാകുന്ന റിച്ചി എന്ന ചലച്ചിത്രത്തിന്റ സംവിധായകനായ ഗൌതം രാമചന്ദ്രൻ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയിൽ നായികയായി എത്തുന്നത് സായ് പല്ലവിയാണ്. ചലച്ചിത്രത്തിന്റ പേര് ഗാർഗി എന്നാണ്. ഈ സിനിമയിൽ ചെറിയ ഒരു വേഷം ഐശ്വര്യ ലക്ഷ്മിയും അഭിനയിക്കുന്നുണ്ട്.സിനിമയുടെ നിരമാതാക്കളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. സിനിമ ഇൻഡസ്ട്രിയിൽ സജീവമായി നിൽക്കുന്ന രണ്ട് നടിമാരിൽ ഒരാൾ അഭിനയിക്കുകയും മറ്റൊരാൾ പ്രൊഡ്യൂസ് ചെയുന്നതും അങ്ങനെ കാണാൻ കഴിയുന്ന കാഴ്ച്ചയല്ല. ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ ഈ ചലച്ചിത്രവുമായി വളരെ ആത്മബന്ധമുള്ള ഒരു വ്യകതിയാണ് ഐശ്വര്യ ലക്ഷ്മി. അതുകൊണ്ട് തന്നെ സിനിമയിൽ ചെറിയ വേഷത്തിൽ താരം എത്തുന്നത്.ഇപ്പോൾ ഇതാ ഗാർഗി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പത്രസമേളനത്തിൽ പൊട്ടിക്കരയുന്ന ഐശ്വര്യ ലക്ഷമിയുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. കരയുന്ന ഐശ്വര്യയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന സായ് പല്ലവിയെയും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ഗാർഗി ഐശ്വര്യ സംബന്ധിച്ച് ഏറ്റവും കൂടുതൽ വൈകാരിക നിറഞ്ഞ ചലച്ചിത്രമാണ് എന്ന സായ് പല്ലവി പത്ര സമേളനത്തിൽ തുറന്നു പറഞ്ഞു.കൂടാതെ സിനിമ റിലീസ് ചെയുന്നതിന്റെ സന്തോഷ കണ്ണീരാണ് എന്ന് സായ് പറഞ്ഞു. സായ് പല്ലവിക്ക് അല്ലാതെ മറ്റാർക്കും ഇത്രേയും മനോഹരമായി ഗാർഗി അവതരിപ്പിക്കാൻ കഴിയില്ല എന്ന് അതിനു ഷേശം ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സിനിമയുടെ ആശയം കൊണ്ട് മാത്രമല്ല അതിൽ ജോലി ചെയ്ത ആലുകളാലും എനിക്ക് ഈ സിനിമയുമായി ഇമോഷനൽ ബന്ധമുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി തന്റെ വാക്കുകളിൽ കൂട്ടിചേർത്തു.