ബ്രൂസ്ലീ ബിജിയുടെ ലുലു മാളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ വൈറലായിമലയാളികളുടെ പ്രിയങ്കരനാണ് ബേസിൽ ജോസഫ്. ഒരു മികച്ച നടൻ എന്നതിലുപരി മികച്ച സംവിധായകൻ കൂടിയാണ് ബേസിൽ ജോസഫ്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മിന്നൽ മുരളി. സിനിമയിലെ ഓരോ കഥാപാത്രങ്ങളും നല്ല പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൂപ്പർഹീറോ ചലച്ചിത്രമാണ് മിന്നൽ മുരളി.ഒരു ഇന്ത്യൻ സൂപ്പർഹീറോ പടം എങ്ങനെയായിരിക്കണമെന്ന് പ്രേഷകരെ എങ്ങനെ രസിപ്പിക്കണം എന്ന കാര്യത്തിൽ നൂറ് ശതമാനവും വിജയം സംവിധായകനായ ബേസിൽ ജോസഫ് നേടിയിരിക്കുകയാണ്. ടോവിനോ തോമസ് മിന്നൽ മുരളിയായി എത്തിയപ്പോൾ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും വളരെ മികച്ചതായിരുന്നു. ഒരുപക്ഷേ നായകനെക്കാളും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് വില്ലൻ തന്നെയായിരിക്കും.ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത മറ്റൊരളാണ് പുതുമുഖ നടിയായ ഫെമിന ജോർജ്. ബ്രൂസ്ലീ ബിജി എന്ന കഥാപാത്രത്തിനായിരുന്നു ഫെമിന ജീവൻ നല്കിയത്. ഒരു പുതുമുഖ നടി എന്ന രീതിയിൽ തോന്നിപ്പിക്കാത്ത രീതിയിൽ ഫെമിന കൈകാര്യം ചെയ്തു. സിനിമയുടെ അവസാനവും നായകനും വില്ലനെ പോലെ തുല്യപ്രധാനം നല്കുന്ന വേഷമായിരുന്നു ഫെമിനയ്ക്ക ലഭിച്ചത്. മിന്നൽ മുരളി ഹിറ്റായായതോടെ ഫെമിനയ്ക്ക് നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.ഫെമിനയുടെ അടുത്ത സിനിമയ്ക്ക് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഫെമിനയുടെ പുതിയ ചിത്രങ്ങളാണ്. കൊച്ചിയിലെ ലുലു മാളിൽ നിന്നും കോഫീ ഓർഡർ ചെയ്തതിന് ശേഷം പകർത്തിയ പോസ്റ്റുകളാണ് പ്രേഷകര് ഏറ്റെടുക്കുന്നത്. പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ജനശ്രേദ്ധ നേടിയിരിക്കുകയാണ്.