ന്യൂജെൻ ഫ്രീക്ക് ലുക്കിൽ മലയാളികളുടെ പ്രിയങ്കരി ശാലിൻ സോയ ; വൈറലായ ചിത്രങ്ങൾ കാണാംഇന്ന് മലയാള സിനിമയിലുള്ള ഒട്ടുമിക്ക നടിമാരും ബാലതാരമായി അഭിനയിച്ച് സിനിമ ലോകത്തിലേക്ക് എത്തിയവരാണ്. അത്തരത്തിലുള്ള ഒരു നടിയാണ് ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കുട്ടിതാരമായി കടന്നു വന്ന നടിയാണ് ശാലിൻ സോയ. പിന്നീട് ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്തിരുജ മാൻഡ്രോക്ക് എന്ന പരമ്പരയിൽ താരം വേഷമിട്ടു. ഇതിനു ശേഷമാണ് സിനിയയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത്. ഔട്ട്‌ ഓഫ് സിലബസ് എന്ന ചലച്ചിത്രത്തിലാണ് ശാലിൻ സോയ ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് ഒട്ടേറെ പരമ്പരകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2009ൽ സംപ്രേഷണം തുടങ്ങിയ കുടുംബയോഗം എന്ന സീരിയലിലൂടെയാണ് താരത്തെ മലയാളി പ്രേഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. അതിലെ അലോന കഥാപാത്രത്തെ മലയാള കുടുബ പ്രേഷകർക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. സിനിമയിലാണെങ്കിലും പരമ്പരയിലാണെങ്കിലും ഏത് വേഷം നൽകിയാലും ആർക്കുമൊരു പരാതിയില്ലാതെയാണ് താരം കൈകാര്യം ചെയ്യുന്നത്. കൂടാതെ ഓരോ വർഷം കഴിയുമ്പോളും താരത്തിന്റെ വളർച്ചയും ആരാധകർ കാണുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം.ചെറിയ വേഷം മുതൽ വലിയ വേഷങ്ങൾ വരെ താരത്തെ തേടിയെത്താറുണ്ട്. വാസ്തവം, കുഞ്ചാക്കോ ബോബന്റെ എൽസമ്മ എന്ന ആൺകുട്ടി, പൃഥ്വിരാജിന്റെ മാണിക്യക്കല്ല്, ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ തകർത്തു അഭിനയിച്ച മല്ലുസിംഗ്, സ്വപ്നസഞ്ചാരി, കർമ്മയോദ്ധ, റോക്ക് സ്റ്റാർ, വിശുദ്ധൻ, ഡ്രാമ, ധമാക്ക തുടങ്ങി ഒട്ടേറെ ചലച്ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ഹെലോ മായാവി, ഓട്ടോഗ്രാഫ്, ഗജരാജൻ ഗുരുവായൂരപ്പൻ തുടങ്ങിയ ഹിറ്റ് പരമ്പരകളിലും ശ്രെദ്ധയമായ വേഷം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചു.എന്നാൽ ഇപ്പോൾ സംവിധാന രംഗത്തേക്ക് കടക്കാൻ ശ്രെമിക്കുകയാണ് ശാലിൻ സോയ. താൻ സംവിധാനം ചെയ്ത ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ശാലിൻ പ്രധാന വേഷത്തിലെത്തിയ ഒരുപാട് സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. നിരന്തരം തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വഴി പങ്കുവെക്കാറുള്ള ഒരു നടിയാണ് ശാലിൻ സോയ. ഇപ്പോൾ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത് ശാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. ന്യൂജെൻ പാന്റും കളർഫുൾ ഷർട്ടും ധരിച്ച് നല്ല ഫ്രീക്ക് ലുക്കിലെത്തിരിക്കുകയാണ് താരം. ഫോട്ടോഗ്രാഫർ കിരൺ ആണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്.