പുതിയ മേക്കോവറിൽ നടി റിനി രാജ് ; ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർപന്ത്രണ്ടാമത്തെ വയസ് മുതൽ അഭിനയ ജീവിതത്തിൽ സജീവമായ നടിയാണ് റിനി രാജ്. താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഇറങ്ങിയ ഓർമ്മ എന്ന മ്യൂസിക് വീഡിയോയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2014ൽ റിലീസ് ചെയ്ത മരംകൊത്തി എന്ന സിനിമയിലൂടെ രണ്ടാമത്തെ നായിക തുടക്കം കുറിച്ച റിനി പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.ലഭിച്ച അവസരങ്ങൾ എല്ലാം വളരെ ഭംഗിയായിട്ടായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. ഒറ്റക്കാലം, സ്മാർട്ട് ബോയ്സ്, നിഴൽ, പാട്ടായ് കലപ്പു തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷം ചെയ്യാൻ റിനിക്ക് ഭാഗ്യം ഉണ്ടായി. മലയാളം കൂടാതെ തമിഴ് സിനിമകളിലും റിനി തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. കൈവെച്ച മേഖലകളെല്ലാം വളരെ ഭംഗിയായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്.ബിഗ്സ്ക്രീനുകളിൽ മാത്രമല്ല മിനിസ്ക്രീനുകളിലും താരം തിളങ്ങി നിന്നിട്ടുണ്ട്. ഒട്ടേറെ ഹ്വസ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രമായി താരം വേഷമിട്ടിട്ടുണ്ട്. എന്നാൽ റിനി ടെലിവിഷൻ രംഗത്തേക്ക് കടക്കുന്നത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിന്ന മംഗല്യപട്ട് എന്ന പരമ്പരയിലൂടെയാണ്. ഈ പരമ്പരയിൽ മൈന എന്ന കഥാപാത്രത്തെയായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. ഇതിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറാൻ റിനിക്ക് കഴിഞ്ഞു.വളരെ പ്രായം കുറഞ്ഞ താരം ഇതിനോടകം തന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിട്ടുണ്ട്. ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ പങ്കെടുത്തതോടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിനു കഴിഞ്ഞു. ഇപ്പോളും സ്റ്റാർ മാജിക്കിൽ നിറസാനിധ്യമായി തിളങ്ങി നിൽക്കുകയാണ് റിനി രാജ്. രണ്ട് ലക്ഷത്തിലധികം ഫോള്ളോവർസാണ് താരത്തിനു ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. എന്നാൽ ഇപ്പോൾ റിനിയുടെ പുതിയ മേക്കോവർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഹെയർ സ്റ്റൈൽ ഒക്കെ മാറ്റി അതിസുന്ദരിയായി മാറിയിരിക്കുകയാണ് റിനി.