ക്യൂട്ട് ലുക്കിൽ പ്രിയ താരം അനുപമ.. ചിത്രങ്ങൾ കാണാം..

പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നായികയാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത് . ആദ്യ ചിത്രത്തിലെ അഭിനയ മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം പിന്നീട് ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. ജെയിംസ് ആൻഡ് ആലിസ് , ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് തുടങ്ങി ചിത്രങ്ങളിൽ അനുപമ വേഷമിട്ടു.

മലയാള ചിത്രങ്ങൾ കുറവാണെങ്കിലും താരം മിന്നിതിളങ്ങിയത് തെലുങ്കിലാണ്. അനുപമ പരമേശ്വരൻ നിലവിൽ ടോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളാണ് . പുറത്തിറങ്ങാനുള്ള താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രങ്ങളാണ് കാർത്തികേയ 2 , 18 പേജസ്, ബട്ടർഫ്ലൈ എന്നിവ.

മറ്റ് നായികമാരെ പോലെ അനുപമയും സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ്. തന്റെ പുത്തൻ ചിത്രങ്ങളും റീൽസ് വീഡിയോസും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിൽ എല്ലാം അറിയപ്പെടുന്ന അഭിനേത്രി ആയതിനാൽ ഒട്ടേറെ ആരാധകരും താരത്തിനുണ്ട് .

അനുപമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . ജീൻസും ഷർട്ടും ധരിച്ച് വളരെ സ്‌റ്റൈലിഷ് ആയാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ നൽകിയിട്ടുള്ളത് .