ഗ്ലാമർസ് ലുക്കിൽ നയൻതാര ചക്രവർത്തി ; കിലുക്കത്തിലെ ടിങ്കു കുട്ടിയുടെ ചിത്രങ്ങൾ കാണാംബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നയൻ‌താര ചക്രവർത്തി. കുട്ടിക്കാലത്ത് തന്നെ ഒരുപാട് സിനിമകളിൽ അഭിനയിക്കാനുള്ള അവസരം കുട്ടി നയൻ‌താരയ്ക്ക് ലഭിച്ചിരുന്നു. 2006ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്. ടിങ്കുമോൾ എന്ന കഥാപാത്രമായിരുന്നു താരം ആ സിനിമയിൽ അവതരിപ്പിച്ചിരുന്നത്. തന്റെ ആദ്യ ചലച്ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കുട്ടി നയൻതാരയ്ക്ക് കഴിഞ്ഞു.മോളിവുഡിൽ തന്റെ സാനിധ്യം വളർന്നു വലുതായതോടെ മറ്റ് അന്യഭാക്ഷ ചലച്ചിത്രങ്ങളിലും താരം സജീവമാകുവാൻ തുടങ്ങി. മലയാള ചലച്ചിത്രങ്ങൾ കൂടാതെ തമിഴ്, തെലുങ്ക് എന്നീ സിനിമകളിലും അഭിനയിച്ചു ആരാധകരെ ഉണ്ടാക്കാൻ നടിയ്ക്ക് കഴിഞ്ഞു. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെയാണ് സിനിമ പ്രേമികളുടെ ഇഷ്ട നടിയായി നയൻതാര ചക്രവർത്തി മാറുന്നത്.ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ താരത്തിനു ഒരുപാട് നല്ല അവസരങ്ങൾ തേടിയെത്തുകയായിരുന്നു. ആരെയും ആകർഷിക്കുന്ന സൗന്ദര്യം തന്നെയാണ് നയൻതാര ചക്രവർത്തിയുടെ ഏറ്റവും വലിയ ഭാഗ്യം. അഭിനയ ജീവിതത്തിൽ സജീവമാവാൻ തുടങ്ങിയതോടെയാണ് താരം സിനിമകളിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയത്. ഏറ്റവും ഒടുവിൽ 2016ൽ റിലീസ് ചെയ്ത മറുപടി എന്ന ചലച്ചിത്രത്തിലാണ് താരം അഭിനയിച്ചത്.ഇതിനു ശേഷം സിനിമകളിൽ അത്ര സജീവമെല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാനിധ്യമായി മാറാൻ താരത്തിനു കഴിഞ്ഞു. തന്റെ ഇഷ്ട ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാൻ നയൻതാര മടി കാണിക്കാറില്ല. ലക്ഷകണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ തന്നെ ഫോള്ളോ ചെയ്യുന്നത്. ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് തന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ്. ഇത്തവണ എത്തിയത് കിടിലൻ വേഷത്തിൽ ഗ്ലാമർസ് ലുക്കിലാണ്. നയൻതാരയുടെ ചക്രവർത്തിയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നു ആരാധകരും ഒട്ടും കുറവല്ല.