മോഡേൺ ലുക്കിൽ സുന്ദരിയായി യുവ താരം നയൻതാര ചക്രവർത്തി..!

86

ബാലതാരമായി മലയാള സിനിമയിൽ ശോഭിച്ച താരമാണ് നടി നയൻതാര ചക്രവർത്തി . 2005 ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലാണ താരം ആദ്യമായി അഭിനയിക്കുന്നത്. തന്റെ മൂന്നാം വയസ്സിൽ അഭിനയത്തിൽ അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ച താരം സിനിമ രംഗത്ത് ശോഭിച്ചു. മലയാളത്തിന് പുറമേ തമിഴ് , തെലുങ്ക് ഭാഷാ ചിത്രങ്ങളിലും താരം ശ്രദ്ധ നേടി.

അഛ്ചനുറങ്ങാത്ത വീട്, ചെസ്സ് , നോട്ട്ബുക്ക്, അതിശയൻ, കനക സിംഹാസനം, കങ്കാരു , ട്വന്റി – ട്വന്റി, ക്രേസി ഗോപാലൻ, ഈ പട്ടത്തിൽ ഭൂതം , നാടകമേ ഉലകം, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി ചിത്രങ്ങളിൽ ബാലതാരമായി എത്തിയ നയൻ താര ചക്രവർത്തി ഗംഭീര പെർഫോമൻസ് തന്നെയാണ് കാഴ്ചവച്ചത്. തമിഴിലെ സൂപർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ജെന്റിൽമാന്റെ രണ്ടാം ഭാഗത്തിൽ നായികയായി എത്തുന്നത് നയൻതാര ചക്രവർത്തിയാണെന്ന് വാർത്തകൾ വന്നിരുന്നു. താരത്തിന്റെ കിടിലൻ നായി വേഷത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സിനിമയിൽ താരം സജീവമല്ലായിരുന്നെങ്കിലും സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് നയൻതാര . തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ജീൻസും സ്ലീവ് ലെസ് ബനിയനും ധരിച്ച് സ്‌റ്റൈലിഷ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഹണി ആൻഡ് ഗ്ലാസ് എന്നാണ് തന്റെ ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത് . അരുൺ ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അർജുൻ വാസുദേവ് ആണ് സ്റ്റൈലിസ്റ്റ് .