വെള്ള വസ്ത്രത്തിൽ അതിസുന്ദരിയായി 96ലെ ജാനുകുട്ടി ; വൈറലായ ചിത്രങ്ങൾ കാണാം

6തമിഴ് നടൻ വിജയ് സേതുപതിയും നടി തൃഷയും ഒന്നിച്ച് തകർത്ത് അഭിനയിച്ച് സൂപ്പർ ഹിറ്റാക്കി മാറ്റിയ ചലച്ചിത്രമായിരുന്നു 96. മലയാളികളും, തമിഴ് സിനിമ പ്രേമികരും വളരെ നിറഞ്ഞ മനസ്സോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. റീയൂണിയൻ പരിപാടിയിൽ തന്റെ സ്കൂൾ കാലഘട്ടത്തിലെ പഴയ കാമുകിയായ ജാനകിയെ കാണുന്ന റാം എന്ന കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി കൈകാര്യം ചെയ്തിരുന്നത്. റാമായി വിജയ് സേതുപതി തകർത്തപ്പോൾ ജാനകിയായി തിളങ്ങിയത് തൃഷയായിരുന്നു.ഒരു റൊമാന്റിക് ഡ്രാമയായ ഈ ചലച്ചിത്രം ഇരുവരുടെയും കുട്ടിക്കാലവും കാണിക്കുന്നുണ്ട്. സിനിമയിൽ തൃഷയുടെ കുട്ടിക്കാലം അഭിനയിച്ചത് മലയാളിയായ ഒരു പെന്കുട്ടിയായിരുന്നു. പത്തനംതിട്ട അടൂർ സ്വേദേശിനിയായ ഗൗരി ജി കിഷനായിരുന്നു തൃഷയുടെ കുട്ടികാല കഥാപാത്രം വളരെ ഭംഗിയായി കൈകാര്യം ചെയ്‌തത്.മലയാളിയാണെങ്കിലും ഗൗരി പഠിച്ചതും വളർന്നതും ചെന്നൈയിലാണ്. 96 എന്ന ഒറ്റ സിനിമയിലൂടെ ഗൗരിയുടെ ജീവിതം മാറി മറിഞ്ഞു. ഈ സിനിമയ്ക്ക് ശേഷം മലയാളത്തിൽ നിന്നും തനിക്ക് അവസരങ്ങൾ ലഭിച്ചു. മാർഗംകളി എന്ന ചലച്ചിത്രത്തിലാണ് താരം മലയാളത്തിൽ ആദ്യമായി അഭിനയിച്ചതെങ്കിലും ഏറെ പ്രേശക്തി നേടി കൊടുത്തത് അനുഗ്രെഹീതൻ ആന്റണി എന്ന സിനിമയാണ്.ദളപതി വിജയുടെ മാസ്റ്റർ എന്ന സിനിമയിലും, കർണൻ എന്ന സിനിമയിലും പിന്നീട് ഗൗരി അഭിനയിച്ചു. മാസ്റ്റർ ചിത്രത്തിലെ മികച്ച അഭിനയ പ്രകടനമായിരുന്നു ഗൗരി ജി കിഷൻ കാഴ്ച്ചവെച്ചത്. ഇപ്പോൾ ഇതാ താരം ആദ്യ തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. തെനിന്ത്യൻ സിനിമ ഇൻഡസ്ട്രി അറിയപ്പെടുന്ന നടിയായി ഗൗരി മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. വെള്ള ഔട്ട്‌ഫിറ്റിലുള്ള ഗൗരിയുടെ ചിത്രങ്ങൾ കണ്ട് ആരാധകർ തന്നെ അമ്പരന്നിരിക്കുകയാണ്. ബാലകുമാരനാണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്.