‘ആരെയാണ് വിശ്വസിക്കേണ്ടതെന്നും വിശ്വസിക്കരുതെന്നും അനുദിനം ജീവിതം നമ്മളെ പഠിപ്പിക്കുന്നു” ദീപ തോമസിന്റെ വൈറലായ ചിത്രങ്ങൾ കാണാംപണ്ട്. കാലങ്ങളിൽ കലാക്കാരന്മാർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ ടെലിവിഷൻ മേഖലയായ മിനിസ്ക്രീൻ പരമ്പരകളും, സിനിമകളും മാത്രം ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് അങ്ങനെയല്ല. കാലം ഒരുപാട് മാറി കഴിഞ്ഞിരിക്കുകയാണ്. ഇന്ന് കലാക്കാരന്മാർക്ക് കഴിവ് തെളിയിക്കാൻ ഒരുപാട് നല്ല പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. അതിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാമും, യൂട്യൂബും.യൂട്യൂബിലൂടെ മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് ഇടം പിടിച്ച ടീമാണ് കരിക്ക്. ഒരുപാട് നല്ല വെബ്സീരീസാണ് കരിക്ക് ടീം മലയാളി പ്രേഷകർക്ക് വേണ്ടി യൂട്യുബിലൂടെ റിലീസ് ചെയ്തിട്ടുള്ളത്. ടീമിലെ ഓരോ അംഗങ്ങളും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളായി മാറുകയാണ്. ഇതുപോലെ കരിക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് ദീപ തോമസ്.റോക്ക് പേപ്പർ സിസ്സേർസ് എന്ന വെബ്സീരിസിലൂടെയാണ് താരം പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്. ഇതിലൂടെ ജനശ്രെദ്ധ നേടിയപ്പോൾ താരത്തിനു സിനിമകളിൽ നിന്നും അവസരങ്ങൾ വരുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചലച്ചിത്രത്തിലാണ് ദീപ തോമസ് ആദ്യമായി അഭിനയിക്കുന്നത്.നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്തിനു ശേഷം മോഡലിംഗ് രംഗത്തേക്ക് വരുകയും പിന്നീട് സിനിമയിലേക്ക് കടക്കുകയായിരു ദീപ. മോഹൻകുമാർ ഫാൻസ്‌ എന്ന ചലച്ചിത്രത്തിലും അത്യാവശ്യം നല്ല കഥാപാത്രം കൈകാര്യം ചെയ്തിരുന്നു. എന്നാൽ ആദ്യമായി നായികയായി താരം അഭിനയിക്കുന്നത് ഹോം. എന്ന ചിത്രത്തിലാണ്. “ആരെയാണ് വിശ്വസിക്കേണ്ടതെന്നും വിശ്വസിക്കരുതെന്നും അനുദിനം ജീവിതം നമ്മളെ പഠിപ്പിക്കുന്നു ” എന്ന അടികുറപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അതിനോടപ്പം അതിമനോഹരമായ സെൽഫിയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.