മോഡേൺ ഔട്ട്‌ഫിറ്റിൽ മലയാളികളുടെ സ്വന്തം അനുപമ പരമേശ്വരൻ ; ചിത്രങ്ങൾ കാണാം

6തീയേറ്ററുകളിൽ ഇളക്കി മറിച്ച മലയാള സിനിമയായിരുന്നു പ്രേമം. പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് മൂന്ന് പുതുമുഖ നടിമാരെയായിരുന്നു. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയ നടിമാരുടെ നായകനായിട്ടായിരുന്നു അഭിനയിച്ചത്. ഈ മൂന്ന് അഭിനയത്രിമാരും വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു സിനിമയിൽ കാഴ്ച്ചവെച്ചത്.ഈ സിനിമയ്ക്ക് ശേഷം ഈ മൂന്ന് നടിമാരും തെനിന്ത്യയിൽ അറിയപ്പെടുന്ന നടിമാരായി മാറി. പ്രേഷകർ വലിയ സ്വീകാര്യതയായിരുന്നു ഈ നടികൾക്ക് നൽകിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാക്ഷ സിനിമകളിൽ സജീവമായി അഭിനയിച്ചോണ്ടിരിക്കുകയാണ് ഈ അഭിനയത്രിമാർ. ഒരുപാട് ആരാധകരാണ് ഇന്ന് ഇവർക്കുള്ളത്. പ്രേമം സിനിമ ഇറങ്ങുന്നതിന് മുമ്പേ പാട്ട് ഇറക്കി ഏറെ ജനശ്രെദ്ധ നേടിയ നടിയായിരുന്നു അനുപമ പരമേശ്വരൻ.പ്രേമത്തിൽ മേരി എന്ന കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. സിനിമയിലെ അനുപമയുടെ മുടിക്കായിരു ഒരുപാട് ആരാധകർ. പ്രേമം സിനിമയുടെ തെലുങ്ക് റീമേക്കിൽ അനുപമ അഭിനയിച്ചിരുന്നു. അങ്ങനെ താരം തെലുങ്കിൽ തുടക്കം കുറിച്ചു. തെലുങ്ക് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിയാണ് അനുപമ ഇപ്പോൾ. ഇതിനോടകം തന്നെ രണ്ട് തമിഴ് സിനിമകളിലും ഒരു കന്നഡ ചലച്ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.നിഖിൽ സിദ്ധാർഥ് നായകനാകുന്ന കാർത്തികയേ 2 എന്ന സിനിമയാണ് ഇനി അനുപമയുടെ റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അനുപമ ചെയ്‌ത ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മോഡേൺ ഔട്ട്ഫിറ്റിൽ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. രാഹുൽ ജ്ഞാനദേവാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിരിക്കുന്നത്.