പ്രേക്ഷക ശ്രദ്ധ നേടി വിക്രം സുരി ചിത്രത്തിലെ പുതിയ വീഡിയോ സോങ്ങ് കാണാം..

362

വിക്രം സുരി രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ കന്നഡ ചിത്രമാണ് ചൗക്കാ ബരാ . ഈ ചിത്രത്തിലെ ഒരു റൊമാന്റിക് ലെറിക്കൽ വീഡിയോ സോങ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . യവ ചുംബക എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നമിത റാവു , പുതുമുഖ താരം വിഹാൻ പ്രഭാൻജൻ എന്നിവരാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് .

ലഹരി മ്യൂസിക് ടി സീരീസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ലെറിക്കൽ വീഡിയോ ആണെങ്കിലും ചിത്രത്തിൽ ഗാന രംഗത്തിന്റെ ചില സീനുകളും സ്റ്റിൽസും ഉൾപ്പെടുത്തിയിട്ടുണ്ട്. നമിത റാവു അതീവ ഗ്ലാമറസായാണ് ഈ ഗാന രംഗത്തിൽ എത്തുന്നത്. തീവ്ര പ്രണയ രംഗങ്ങൾ നിറഞ്ഞ ഈ ഗാനം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

ബി ആർ ലക്ഷമൺ റാവു വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് അശ്വിൻ പി കുമാർ ആണ്. രമ്യ ഭട്ട് അഭയങ്കർ , നകുൽ അഭയങ്കർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബി ആർ ലക്ഷമൺ റാവുവിനെ കൂടാതെ എച്ച് എസ് വെങ്കടേഷ് മൂർത്തി, സംവിധായകൻ വിക്രം സുരി, ഹരിഷ് ഭട്ട് എന്നിവരും ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുണ്ട്. രൂപ പ്രഭാകർ ആണ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. രവി രാജ് ഹെംബാല ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശശിധര എം.ആർ ആണ്.