വൈറലായി നിരഞ്ജന അനൂപിന്റെ ക്യൂട്ട് ചിത്രങ്ങൾ ; ചിത്രങ്ങൾ കണ്ടു നോക്കാം

6മോളിവുഡിൽ ഇൻഡസ്ട്രിയിൽ ഒരുപാട് യുവനടിമാരാണ് ഉള്ളത്. അത്തരത്തിൽ തിളങ്ങി നിൽക്കുന്ന മലയാള സിനിമയിലെ യുവനടിയാണ് നിരഞ്ജന അനൂപ്. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല ചലച്ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് നിരഞ്ജന അനൂപ്. വലിയ വേഷമല്ലെങ്കിലും വളരെ ഭംഗിയായിട്ടായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. മോഹൻലാൽ ആയിരുന്നു സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നത്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള വിജയം സിനിമ നേടി.ലോഹം എന്ന ചലച്ചിത്രത്തിൽ ടെന്നീസ് താരമായി മൈത്രി എന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ നിരഞ്ജനയ്ക്ക് കഴിഞ്ഞു. പിന്നീട് സിനിമയിലേക്ക് തന്നെ നിരവധി നല്ല അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. അതിൽ മിക്കതും നായിക കഥാപാത്രങ്ങൾ തന്നെയായിരുന്നു. മഞ്ജു വാരിയരുടെ സൈറ ബാനു, ഉണ്ണി മുകുന്ദന്റെ ഇര, കള വിപ്ലവം പ്രണയം, ആസിഫ് അലിയുടെ ബിടെക്, മമ്മൂട്ടിയുടെ പുത്തൻ പണം, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിൽ ശ്രെദ്ധയമായ വേഷങ്ങൾ ചെയ്യാൻ നിരഞ്ജനയ്ക്ക് സാധിച്ചു.മലയാളത്തിൽ മാത്രമല്ല മറ്റ് അന്യഭാക്ഷ ചലച്ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. ഒരു അഭിനയത്രി എന്ന നിലയിൽ മാത്രമല്ല കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് നിരഞ്ജന അനൂപ്. കുട്ടികാലം മുതലേ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്ന താരം കുച്ചിപ്പുടിയിലും നല്ല പ്രാവണ്യം നേടിട്ടുണ്ട്. തന്റെ പഠനക്കാലത്ത് കലാ രംഗത്ത് താരം സജീവമാണ്. ഇതിനാൽ സ്കൂൾ കാലഘട്ടത്ത് തന്നെ നിരവധി സ്റ്റേജ് ഷോകളിൽ നിറസാനിധ്യമായി മാറിട്ടുണ്ട്.ഒരുപാട് അംഗീകാരങ്ങളും പുരസ്‌കാരങ്ങളും താരം സ്വന്തമാക്കിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം ചില സമയങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. മോഡലിംഗ് മേഖലയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ നിരഞ്ജന മറക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ്.