ക്യൂട്ട് ലുക്കിൽ നടി നിമിഷ സജയൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

114വ്യത്യസ്ത അഭിനയ ശൈലി കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂടും, ഫഹദ് ഫാസിലും തകർത്തു അഭിനയിച്ച തോണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചലച്ചിത്രത്തിൽ മികച്ച കഥാപാത്രം കൈകാര്യം ചെയ്യാൻ നിമിഷയ്ക്ക് സാധിച്ചു. ഒരു മോഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ് ഈ സിനിമയിലൂടെ എടുത്ത് കാണിക്കുന്നത്. ചിത്രത്തിൽ സുരാജ് അവതരിപ്പിച്ച പ്രസാദ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായി ശ്രീജ എന്ന വേഷം കൈകാര്യം ചെയ്താണ് നിമിഷ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്.തന്റെ ആദ്യ ചലച്ചിത്രമായതു കൊണ്ട് നിമിഷ വളരെ ഭംഗിയായി അവതരിപ്പിച്ചു എന്നതാണ് സത്യം. നിമിഷയുടെ മികച്ച പ്രകടനമായിരുന്നു ഓരോ സിനിമ പ്രേമികൾക്കും സ്‌ക്രീനിൽ കാണാൻ സാധിച്ചത്. സിനിമ വളരെ നല്ല വിജയം നേടിയിരുന്നു. ഇതിന്റെ പിന്നിൽ നിമിഷയുടെ പങ്കും വളരെ വലുതായിരുന്നു. ഈയൊരു ചലച്ചിത്രത്തിനു ശേഷമാണ് നിമിഷയ്ക്ക് സിനിമകളിൽ അനവധി അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നത്.ടോവിനോ തോമസ് നായകനായി എത്തിയ ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുകയും മികച്ച പ്രകടനം നിമിഷ കാഴ്ച്ചവെക്കുകയും ചെയ്തിരുന്നു. ശേഷം ചോല, നാല്പത്തിയൊന്നു, സ്റ്റാൻഡ് അപ്പ്, സുരാജിന്റെ ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, നായാട്ട്, മാലിക്ക് എന്നീ ചലച്ചിത്രങ്ങളിൽ താരത്തിനു അഭിനയിക്കാൻ സാധിച്ചു. ഓരോ സിനിമയിൽ തനിക്ക് ലഭിച്ച വേഷം വളരെ വലുതായിരുന്നു. അതിനെയെല്ലാം വളരെ ഭംഗിയായി താരം കൈകാര്യം ചെയ്തിരുന്നു. ചോല എന്ന ചിത്രത്തിലെ നിമിഷയുടെ അഭിനയത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.നിമിഷയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇന്നലെ വരെ. നിവിൻ പോളി നായകനായി എത്തുന്ന തുറമുഖമാണ് നിമിഷയുടെ ഏറ്റവും പുതിയതായി ഇറങ്ങാനിരിക്കുന്ന ചലച്ചിത്രം. തന്റെ രാഷ്ട്രീയ കാഴ്ച്ചപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള നടിയാണ് നിമിഷ സജയൻ. എവിടെയും തന്റെതായ അഭിപ്രായം തുറന്നു പറയാൻ താരം ഒട്ടും മടി കാണിക്കാറില്ല. നിമിഷ സിനിമകളിൽ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങൾ ഒരുപോലെയാണെന്നും മുഖത്ത് ചിരി വരില്ല എന്ന് തരത്തിലുള്ള ട്രോളുകൾ കൂറെയധികം ഇറങ്ങിയിരുന്നു.എന്നാൽ അത്തരം ട്രോളുകളും പരിഹാസങ്ങളുമെല്ലാം നിമിഷ വളരെ സുന്ദരമായിട്ടാണ് നേരിട്ടത്. സോഷ്യൽ മീഡിയയിൽ നിമിഷ സജീവമാണ്. തന്റെ നിലപാടുകൾ എല്ലാം സമൂഹ മാധ്യമങ്ങൾ വഴിയാണ് താരം വെക്തമാക്കുന്നത്. ഇപ്പോൾ പുഞ്ചിരിക്കുന്ന നിമിഷയുടെ ചിത്രങ്ങളാണ് സമൂഹ ഇടങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. വിമർശകർക്കുള്ള മറുപടിയാണോ എന്നാണ് ഒരു കൂട്ടം ആരാധകർ ചോദിക്കുന്നത്. എന്തായാലും ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ജനശ്രെദ്ധ പിടിച്ചു പറ്റിയത്. താരത്തിന്റെ ഏറ്റവും പുത്തൻ ചിത്രങ്ങൾ കാണാം.