ബാർബി ഗേൾ തന്നെയല്ലേ ഇത്? ഇഷാനിയ്ക്ക് ആരാധകരുടെ ചോദ്യം ; പുത്തൻ ചിത്രങ്ങൾ കാണാം

8


മലയാളികളുടെ പ്രിയ താരകുടുബമാണ് നടൻ കൃഷ്ണ കുമാർ. അച്ഛനും മക്കളും ഇപ്പോൾ അഭിനയ ജീവിതത്തിൽ സജീവമാണ്. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷണയും മൂത്ത മകൾ അഹാന കൃഷ്ണയും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സ്വാധീനമാണ് ഉണ്ടാക്കിട്ടുള്ളത്. എല്ലാവർക്കും സോഷ്യൽ മീഡിയയിൽ ലക്ഷ കണക്കിന് ഫോള്ളോവർസാണ് ഉള്ളത്. ലോക്ക്ഡൌൺ സമയത്തായിരുന്നു ഇവർക്ക് ആരാധകരെ കൂടുതലായി ലഭിച്ചത്.ഓരോരുത്തർക്കും അവരുടെതായ വ്ലോഗിങ് ചാനലുണ്ട്. ടിക്ടോക് പോലെയുള്ള പ്ലാറ്റ്ഫോമിൽ ആദ്യം വീഡിയോ പോസ്റ്റ്‌ ചെയുകയും പിന്നീട് യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ടിക്ടോകിൽ ഉള്ളപ്പോൾ തന്നെ എല്ലാവരും അത്യാവശ്യം നല്ല രീതിയിൽ തന്നെ ആരാധകർ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യൂട്യൂബ് ചാനൽ തുടങ്ങിയതോടെ വളരെ പെട്ടെന്നാണ് ഫോള്ളോവർസ് ഉണ്ടായി വന്നത്.അഹാന കൃഷ്ണ സിനിമകളിൽ സജീവമാവുന്നത് പോലെ സമൂഹ മാധ്യമങ്ങളിലും ചില സമയങ്ങളിൽ തിളങ്ങി നിൽക്കാറുണ്ട്. എണ്ണിയാൽ തീരാത്ത ഫോള്ളോവർസാണ് അഹാന കൃഷ്ണയ്ക്ക് ഇൻസ്റ്റാഗ്രാമിലും യൂട്യൂബ് ചാനലിലുമുള്ളത്. അഹാനയ്‌ക്കും അച്ചനും കൂടാതെ സിനിമയിലേക്ക് കടന്നു വന്ന മറ്റൊരു താരം കൂടിയുണ്ട്. അഹാനയുടെ രണ്ടാമത്തെ അനുജത്തിയായ ഇഷാനി കൃഷ്ണ.മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ മികച്ച കഥാപാത്രം കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ഇഷാനിയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോൾ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത് ഇഷാനി കഴിഞ്ഞ ദിവസം ചെയ്ത ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ്. ബാർബി ഗേൾ പോലെയുള്ള ഒരു വസ്ത്രം ധരിച്ചു ഗാനങ്ങൾക്ക് ചെറിയ രീതിയിൽ നൃത്തം ചെയ്യുന്ന നടിയെയാണ് പോസ്റ്റിൽ കാണാൻ സാധിക്കുന്നത്. ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ അതിമനോഹരമായി ക്യാമറകളിലൂടെ പകർത്തിരിക്കുന്നത്.