ക്യൂട്ട് ചിരിയിൽ അതിമനോഹരിതയായി അമേയ മാത്യു ; കരിക്കിലെ അമേയയുടേ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

7നിരവധി സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും കുറച്ച് സിനിമകളിലൂടെ മാത്രം ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് അമേയ മാത്യു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ ഇടം കണ്ടെത്താൻ അമേയയ്ക്ക് സാധിച്ചു എന്ന് തന്നെ പറയാം. ഇന്ന് നമ്മളുടെ മലയാള സിനിമയിൽ തന്നെ ഇത്തരത്തിൽ ഒരുപാട് നടിമാരുണ്ട്. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുണ്ടാവുകയുള്ളു. എന്നാൽ വേഷമിട്ട സിനിമകളിലെല്ലാം മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്.അതുകൊണ്ട് ആരാധകരും ഏറെയാണ്. ജയസൂര്യയുടെ ആട് 2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അമേയ മാത്യു അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്. ചലച്ചിത്രത്തിൽ ചെറിയ വേഷമാണെങ്കിലും മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടിയാണ് ആ കഥാപാത്രത്തെ സ്വീകരിച്ചത്. മറ്റ് നടിമാരെ പോലെ അമേയയും മോഡലിംഗ് രംഗത്ത് നിന്നുമാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിംഗ് രംഗത്ത് തിളങ്ങിയ താരം അധികം വൈകാതെ തന്നെ സിനിമ മേഖലയിലേക്ക് കടന്നു വരുകയായിരുന്നു. മലയാളികളുടെ സ്വന്തം യൂട്യൂബ് വെബ്സീരിസായ കരിക്കിലാണ് താരം ആദ്യം അഭിനയിക്കുന്നത്. ഇതിലൂടെ അമേയ എന്ന അഭിനയത്രിയെ ലോകം തിരിച്ചറിയുകയായിരുന്നു. ഇപ്പോൾ മലയാള സിനിമയിലും താരം സജീവമാണ്. ഇതിനോടകം തന്നെ ഒരുപാട് വെബ്സീരിസുകളിൽ താരം വേഷമിട്ടിട്ടുണ്ട്.തന്റെ അഭിനയ കഴിവും സൗന്ദര്യവുമാണ് മറ്റ് നടിമാരിൽ നിന്നും താരത്തെ ഏറ്റവും കൂടുതൽ വ്യത്യസ്തനാക്കുന്നത്. ആദ്യ ചലച്ചിത്രത്തിനു ശേഷം വലുതും ചെറുതുമായ ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകുവാൻ അമേയയ്ക്ക് കഴിഞ്ഞു. വേൾഫ് എന്ന മലയാള സിനിമയിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും അമേയ നിറസാനിധ്യമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാം വഴിയാണ് പങ്കുവെക്കാറുള്ളത്. ഇപ്പോൾ അമേയയുടെ പുതിയ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ചില സമയങ്ങളിലെ ചിരി ജീവിതത്തിലെ തന്നെ അതിമനോഹരമാണ് എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ്‌ ചെയ്‌തത്.