കറുപ്പ് സാരീയിൽ പൊളി ലുക്കായി നടി വരദ ; തരംഗമായ ചിത്രങ്ങൾ കാണാം

65
നടി വരദയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. കഴിഞ്ഞ പതിനാറു വർഷമായി സിനിമ സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന നടിയാണ് വരദ. ബിഗ്സ്ക്രീനും മിനിസ്ക്രീനും ഒരുപോലെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. എം പദ്മകുമാർ സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന വാസത്വം എന്ന ചിത്രത്തിലൂടെയാണ് വരദ സിനിമ മേഖലയിൽ തുടക്കം കുറിക്കുന്നത്.ഈ സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുജത്തിയായി എത്തിയത് വരദയായിരുന്നു. ലഭിച്ചത് ചെറിയ വേഷമാണെങ്കിലും വളരെ ഭംഗിയായിട്ടായിരുന്നു താരം അവതരിപ്പിച്ചത്. വലിയങ്ങാടി, ഉത്തരാസ്വയംവരം, അൽ മല്ലു തുടങ്ങിയ സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടിയെത്തിയിരുന്നു. സ്നേഹകൂട് എന്ന ടെലിവിഷൻ സീരിയലിലൂടെ താരം മിനിസ്‌ക്രീനിൽ സജീവമായി. സീരിയൽ താരം ജിഷിനാണ് വരദയുടെ ഭർത്താവ്. ഇരുവർക്കും ജെയ്ൻ എന്ന മകനുമുണ്ട്.ഹൃദയം സാക്ഷി, അമല, പ്രണയം, ജാഗ്രത, ഇളയവ ഗായത്രി തുടങ്ങിയ പരമ്പരകളിലൂടെ മലയാള സീരിയൽ രംഗത്ത് തന്റെ വെക്തിയിമുദ്ര പതിപ്പിക്കാൻ സാധിച്ചുയെന്നതാണ് മറ്റൊരു സത്യം. സോഷ്യൽ മീഡിയയിൽ എപ്പോഴും താരം തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോൾ തരംഗമായി മാറുന്നത് വരദയുടെ ഏറ്റവും പുതിയ ചിത്രമാണ്. മോഡേൺ കറുപ്പ് സാരീയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ പ്രേഷകർ ഏറ്റെടുത്തിരിക്കുകയാണ്.ആരാധകർക്കൊപ്പമാണ് താരം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ഹിറ്റായി മാറി കഴിഞ്ഞിരിക്കുകയാണ്. ഡിഫറൻസ് മീഡിയയാണ് ചിത്രങ്ങൾ അതിമനോഹരമായി പകർത്തിരിക്കുന്നത്. കിടിലം ലൂക്കിലെത്തിയ താരത്തെ ഒരുക്കിയത് ചിഞ്ചുവാണ്.