അവളെൻ്റെ ചിത്രങ്ങൾ എടുക്കുമ്പോൾ ഞാൻ അവളുടെ ചിത്രങ്ങൾ എടുക്കുന്നു..! ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് ശിവൻ..

60

ബ്രഹ്മണ്ഡമായ ഒരു താര വിവാഹത്തിനായിരുന്നു തെന്നിന്ത്യൻ സിനിമ ലോകം ഈ അടുത്ത് സാക്ഷിയായത്. തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടേയും പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവന്റെയും . അന്നേ ദിവസത്തെ ഒട്ടുമിക്ക ദൃശ്യ മാധ്യമങ്ങളിലെയും ശ്രദ്ധേയ വാർത്ത ഇതായി മാറുകയും പുറകേ താരങ്ങളുടെ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കി ഭരിക്കുകയും ചെയ്തിരുന്നു. ഒരുമിച്ച് ആദ്യമായി തിരുപ്പതി ക്ഷേത്ര ദർശനത്തിനായിരുന്നു വിവാഹ ശേഷം ഇരുവരും പോയത്. ശേഷം നയൻ‌താര തന്റെ ജന്മനാടായ കേരളത്തിൽ എത്തുകയായിരുന്നു. ഇരുവരും പിന്നീട് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

പക്ഷേ ഇരുവരുടേയും ആരാധകർ ആകാംഷയോടെ കാത്തിരുന്നത് താര ദമ്പതികളുടെ ഹണിമൂൺ വിശേഷം അറിയാനായിരുന്നു.
എന്നാൽ തങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തതെ താരങ്ങളുടെ ഹണിമൂൺ വിശേഷങ്ങളും വൈറലായി മാറുകയാണ്.

സോഷ്യൽ മീഡിയയിൽ പിന്നീട് ഇടം നേടിയത് ഇരുവരും തായ്ലാൻഡിലേക്ക് പറക്കുന്നതിന്റെ ചിത്രങ്ങളാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഒന്നും തന്നെ നയൻതാര സജീവമല്ല. അതുകൊണ്ട് തന്നെ വിഘ്‌നേശിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താര ദമ്പതികളുടെ വിശേഷങ്ങൾ എല്ലാം അറിയുന്നത്. ഇരുവരും ഇപ്പോൾ തായ്‌ലൻഡിൽ ഹണിമൂൺ അടിച്ചുപൊളിച്ച് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

അവൾ എന്നെ ക്ലിക്ക് ചെയ്യുമ്പോൾ ഞാൻ അവളെ ക്ലിക്ക് ചെയ്യുന്നു..” എന്ന ക്യാപ്ഷൻ നൽകി വിഘ്‌നേശ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നയൻസ് വിഘ്നേഷിനെ ഫോട്ടോ എടുക്കുന്ന സമയത്ത് വിഘ്‌നേഷ് നയൻസിനെ തിരിച്ച് ഫോട്ടോയെടുക്കുന്ന ചിത്രങ്ങൾ ആണ് കാണാൻ കഴിയുന്നത്.