ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം വരുന്നു..!

8

എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമാണ് ആക്ഷൻ ഹീറോ ബിജു . വമ്പൻ വിജയമായിരുന്നു ഈ ചിത്രം കരസ്ഥമാക്കിയത്. ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് നിവിൻ പോളി എത്തിയത്. അത്യുഗ്രൻ പ്രകടന്നു തന്നെയാണ് ചിത്രത്തിൽ താരം കാഴ്ചവച്ചത്. ഒരു യഥാർത്ഥ പോലീസുകാരന്റെ ജീവീതം കൂടിയാണ് ഈ ചിത്രത്തിലൂടെ വരച്ചു കാണിച്ചത്.

ഈ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ആരാധകർക്കായി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ് . ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ഈ രണ്ടാം പതിപ്പ് നിർമ്മിക്കുന്നത് നടൻ നിവിൻ പോളി തന്നെ ആയിരിക്കും . നിവിൻ പോളി – ആസിഫ് അലി എന്നിവരെ ഒന്നിപ്പിച്ച് എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ എന്ന ചിത്രത്തിന്റെ റിലീസ് ഡേക് പ്രഖ്യാപനത്തിന്റെ വാർത്താവേളയിലാണ് ഇക്കാര്യം ഇവർ വ്യക്തമാക്കിയത്.
അടുത്ത മാസം 22 ന് ആണ് മഹാവീര്യർ പ്രദർശനത്തിന് എത്തുന്നത്. നിവിൻ പോളി – ആസിഫ് അലി എന്നിവരോടൊപ്പം ലാലും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് വാർത്താ കുറിപ്പിൽ കൊടുത്തിരുന്നു. ഈ കുറിപ്പിലാണ് ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് കണ്ടെത്തിയത്. ശേഖരവർമ്മ രാജാവ്, താരം, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റ് ചിത്രങ്ങൾ. ആക്ഷൻ ഹീറോ ബിജുവിൽ നിമിൻ പോളിയുടെ നായികയായി എത്തിയത് നടി അനു ഇമ്മാനുവൽ ആയിരുന്നു. കൂടാതെ ജോജു ജോർജ് , അരിസ്റ്റോ സുരേഷ്, കലാഭവൻ പ്രചോദ്, രോഹിണി, വിന്ദുജ മേനോൻ മേഘനാഥൻ തുടങ്ങി മികച്ച ഒരു താരനിര തന്നെ ഈ ചിത്രത്തിൽ അന്നിനിരന്നിരുന്നു.