ലേഹങ്കയിൽ ഗ്ലാമറസായി നടി ദീപ്തി സതി..! വൈറൽ ഫോട്ടോഷൂട്ട് കാണാം..

മുംബൈയിൽ ജനിച്ച് വളർന്നെങ്കിലും ഹാഫ് മലയാളിയായ താരമാണ് നടി ദീപ്തി സതി. ദീപ്തി തന്റെ കരിയർ ആരംഭിക്കുന്നത് മോഡലിംഗ് രംഗത്ത് നിന്നാണ്. പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വന്ന താരം മലയാളികളുടെ പ്രിയ സംവിധായകനായ ലാൽ ജോസ് ചിത്രത്തിലൂടെ തന്റെ മികവ് പ്രകടിപ്പിച്ചു. നീന എന്ന സിനിമയിൽ ആൻ അഗസ്റ്റിൻ ഒപ്പം മറ്റൊരു നായികയായി ദീപ്തിയും തിളങ്ങി. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഒരുപാട് അവസരങ്ങൾ സിനിമയിൽ നിന്ന് ദീപ്തിയെ തേടിയെത്തി.

നീന എന്ന ചിത്രത്തിന് ശേഷം താരം അഭിനയിച്ചത് കന്നഡയിലും തെലുങ്കിലും ഒരേ സമയം ഷൂട്ട് ചെയ്ത് ഇറക്കിയ ജാഗുവാർ എന്ന സിനിമയിൽ ആണ്. പിന്നീട് വീണ്ടും മലയാളത്തിൽ എത്തിയ താരം പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി വേഷമിട്ടു. സോളോ, ലവകുശ തുടങ്ങിയ സിനിമകളുടെയും ഭാഗമായ ദീപ്തി ലക്കി എന്ന മറാത്തി ചിത്രത്തിലും വേഷമിട്ട് വീണ്ടും മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തി.

2019-ൽ പുറത്തിറങ്ങി പൃഥ്വിരാജ് – സൂരാജ് വെഞ്ഞാറമൂട് എന്നിവർ വേഷമിട്ട് സൂപ്പർഹിറ്റായി മാറിയ ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു . ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമാണ് ദീപ്തി കൈകാര്യം ചെയ്തത്. താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരം എന്ന സിനിമയാണ്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊൻപതാം നൂറ്റാണ്ട്, അൽഫോൺസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് തുടങ്ങിയ പുത്തൻ ചിത്രങ്ങളിലും ദീപ്തി വേഷമിടുന്നുണ്ട്.

അഭിനേത്രി ആയെങ്കിലും മോഡലിംഗ് മേഖലയിൽ ശ്രദ്ധ ചെലുത്തുന്ന താരം ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. ദീപ്തിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . ഇൻ ഫൈൻ ലൈൻ ക്ലോത്തിങ് ബ്രാൻഡിന് വേണ്ടി ഒരു ഓറഞ്ച് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് നിൽക്കുന്ന ദീപ്തിയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ക്ലിന്റ് സോമൻ ആണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ചിത്രങ്ങൾ കണ്ട ആരാധകർ കമന്റ് ചെയ്തിരിക്കുന്നത് ഹോട്ടായല്ലോ എന്നാണ് . വിജേത കാർത്തിക് ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.