വീണ്ടും പൊലീസ് വേഷത്തിൽ ആരാധകരെ ഞെട്ടിക്കാൻ മമ്മൂട്ടി എത്തുന്നു…

53

വീണ്ടും ഒരു പോലീസ് വേഷവുമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി എത്തുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം മമ്മൂട്ടി പൂർത്തിയാക്കുന്ന ചിത്രമാണ് നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റോഷാക് . ഇതിന് ശേഷം താരം ഇനി ജോയിൻ ചെയ്യാൻ പോകുന്നത് ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണെന്നാണ് സൂചന. ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയ കൃഷ്ണയും സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനും ആണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നത് ജൂലൈ രണ്ടാം വാരമാണ് എന്നും ചിത്രത്തിൽ ഒരു മാസ്സ് പോലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നതെന്നും ആണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ . യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രമൊരുക്കുകയെന്നും ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബഡ്ജറ്റ് കാറ്റഗറിയിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തു പുറത്തിറക്കാനും പ്ലാനുണ്ട്.

മമ്മൂട്ടിയോടൊപ്പം ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു എന്നും സൂചനയുണ്ട്. നേരത്തെ വന്ന വാർത്തകൾ പ്രകാരം മലയാളി താരങ്ങളിൽ നിന്ന് മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ ഇതിന്റെ ഭാഗമാകും എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന ഇവരെ കൂടാതെ അന്യ ഭാഷകളിൽ നിന്നുള്ള താരങ്ങളും ഉണ്ടാകും എന്നാണ് സൂചന. ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ബിഗ് ബഡ്ജറ്റ് ചിത്രം ഈ അടുത്തകാലത്ത് മമ്മൂട്ടിയഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമായിരിക്കും എന്നാണ് സൂചന. ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവിൽ ഒരുങ്ങിയ നൻ പകൽ നേരത്തു മയക്കം, നിസാം ബഷീർ ഒരുക്കുന്ന റോഷാക്ക് എന്നിവയാണ്. ഈ രണ്ടു ചിത്രങ്ങളും നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് .