സെവൻ ഡേയ്സ് സെവൻ മൂഡ്..! ചിത്രങ്ങൾ പങ്കുവച്ച് മീരാ ജാസ്മിൻ..

വിവാഹം, അവസരങ്ങൾ കുറയുന്നതു മൂലവും എല്ലാം നിരവധി നായികമാരാണ് മലയാള സിനിമ രംഗത്ത് നിന്ന് അപ്രത്യക്ഷമായത്. എന്നാൽ അതിൽ ചിലരെങ്കിലും വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു. അതിൽ സിനിമയിലേക്കും പ്രേക്ഷക ഹൃദയങ്ങളിലേക്കും തിരിച്ചു വരവ് നടത്തിയ താരമാണ് നടി മീരാ ജാസ്മിൻ . താരം അഭിനയ രംഗത്ത് സജീവമായത് 2001 മുതൽക്കാണ്. മലയാളത്തിൽ ഗംഭീര തുടക്കം കുറിച്ച് ശ്രദ്ധ നേടിയ താരം തുടർന്നുള്ള വർഷങ്ങളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷാ ചിത്രങ്ങളിലും തന്റെ കൈയ്യൊപ്പ് ചാർത്തി. ഒരു കാലത്ത് മീരാ ജാസ്മിൻ മലയാള സിനിമയിലെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു .

2014 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് അങ്ങോട്ട് സിനിമയിൽ വിരളമായി മാത്രമാണ് മീരയെ കാണാൻ സാധിച്ചത് . ഒരു സമയം വരെ മീര ജാസ്മിൻ എന്ന താരത്തെ കുറിച്ച് ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. നീണ്ട ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.

സിനിമയിലേക്ക് മാത്രമല്ല മീര ജാസ്മിൻ എന്ന താരം പ്രേക്ഷക ഹൃദയങ്ങളിലേക്ക് കൂടിയായിരുന്നു തിരിച്ചു വരവ് നടത്തിയത്. സോഷ്യൽ മീഡിയയിൽ താരം സജീവമാകുന്നത് സിനിമയിലേക്ക് വീണ്ടും എത്തിയതിന് ശേഷമാണ് താരം . ഇൻസ്റ്റാഗ്രാമിൽ താരം സജീവമാണ്. തന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. ആരാധകർക്ക് മുന്നിൽ താരം കാഴ്ചവച്ചത് വമ്പൻ മേക്കോവർ തന്നെയാണ് .

തന്റെ ഇൻസ്റ്റഗ്രാം പേജിൽ മീര പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഏഴു ദിവസങ്ങൾ, ഏഴ് മാനസികാവസ്ഥകൾ, ഏഴ് ഷേഡുകൾ എന്ന ക്യാപ്ഷനോടെയാണ് തന്റെ പല ഭാവത്തിലും ഉള്ള നിരവധി ചിത്രങ്ങൾ താരം പങ്കു വച്ചിരിക്കുന്നത്. ഗായിക സിത്താര കൃഷ്ണകുമാർ ഉൾപ്പെടെ നിരവധി ആരാധകരാണ് ഈ പോസ്റ്റിന് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്.