കൈദി 2 ഉടൻ ഉണ്ടാകുമെന്ന് സവിധയകൻ ലോകേഷ്..!

32

2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് കൈദി . ലോകേഷ് കനകരാജ് ഒരുക്കിയ ഈ ഹിറ്റ് ചിത്രത്തിൽ നായകനായി എത്തിയത് നടൻ കാര്‍ത്തിയാണ്. ദില്ലി എന്ന കഥാപാത്രം തന്റെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ നേരിടേണ്ടി വന്ന അപ്രതീക്ഷിത സംഭവങ്ങളായിരുന്നു ഈ ചിത്രം പറഞ്ഞത്. കാർത്തിയെ കൂടാതെ മലയാളി താരം നരേൻ , ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ ആയിരുന്നത്.

ദില്ലി എന്ന കഥാപാത്രമായി കാര്‍ത്തി ചിത്രത്തിൽ തകർത്താടി. അക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. എന്നാൽ സംവിധായകൻ ലോകേഷ് ഈ ചിത്രം അവസാനിപ്പിച്ചത് രണ്ടാം ഭാഗത്തിനുള്ള ഒരു ഹിന്റ് ഇട്ടു കൊണ്ടായിരുന്നു. എന്നാല്‍ കൈദി ആരാധകർക്കായി ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് ലോകേഷ് ഈ കഴിഞ്ഞ ദിവസം . കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് സംവിധായകന്‍ ഇപ്പോൾ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ആരാധകര്‍ ഇപ്പോൾ ലോകേഷിന്റെ അറിയിപ്പ് കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് . എന്നാൽ ഇപ്പോൾ പുറത്തുവന്ന പുതിയ വാർത്തകൾ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി മാറ്റുകയാണ്. കൈതി 2 , ആദ്യ ഭാഗമായ കൈതിയേക്കാൾ പത്തിരട്ടി വലുപ്പമുള്ളതാകും എന്നാണ് പുറത്തിറങ്ങിയ പുതിയ വാര്‍ത്ത. ചിത്രത്തിന്റെ നിര്‍മാതാവ് ആയ എസ്.ആര്‍ പ്രഭു ആണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത് . വിക്രം സിനിമയ്ക്കു ശേഷം , ഇനി നടൻ വിജയ്‌ക്കൊപ്പമാണ് ലോകേഷിന്റെ അടുത്ത പ്രോജക്ട് . ഈ ചിത്രം പൂര്‍ത്തിയായതിനു ശേഷം കൈതി 2 ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.