ഗ്ലാമർ ലുക്കിൽ സാനിയ ഇയ്യപ്പൻ.. താരത്തിൻ്റെ വൈറൽ ഫോട്ടോഷൂട്ട് കാണാം..

38

മലയാള സിനിമയിൽ ഒരു കാലത്ത് ഫാഷൻ എന്നത് വലിയ പ്രാധാന്യം അർഹിച്ചിരുന്നില്ല . എന്നാൽ ഇന്ന് അത് അങ്ങനെയല്ല. സിനിമരംഗത്ത് എത്തുന്ന ഓരോരുത്തരും തങ്ങളുടെ സ്റ്റൈലിനും ഫാഷനും സിനിമ ജീവിതത്തിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. മലയാള സിനിമയിലെ യുവ നായികമാരിൽ ഫാഷൻറെ കാര്യത്തിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു നടിയാണ് സാനിയ ഇയ്യപ്പൻ.

സാനിയയെ പ്രേക്ഷകരും ആരാധകരും വിശേഷിപ്പിക്കുന്നത് മലയാള സിനിമയിലെ ‘ഫാഷൻ ക്വീൻ’ എന്നാണ് . ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യം ശ്രദ്ധ നേടുന്നത്. അതിൽ ഫൈനൽ വരെ എത്തിയ താരത്തിന് പിന്നീട് സിനിമയിലേക്ക് അവസരം ലഭിക്കുകയായിരുന്നു. ബാലതാരമായാണ് സാനിയ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

ഒട്ടും വൈകാതെ ചെറിയ പ്രായത്തിൽ തന്നെ താരം സിനിമയിൽ നായികയായും അഭിനയിച്ചു. തന്റെ പതിനാറാം വയസിലാണ് ക്വീൻ എന്ന സിനിമയിൽ സാനിയ നായികയായി എത്തിയത്. തുടർന്നും നിരവധി അവസരങ്ങളാണ് സാനിയയെ തേടിയെത്തിയത്. മോഹൻലാലിൻറെ ലൂസിഫർ എന്ന ചിത്രത്തിലും വളരെ ശ്രദ്ധേയമായ റോളിൽ സാനിയ എത്തിയിരുന്നു.

സിനിമയിലേതുപോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സാനിയ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ വേഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറും ഉണ്ട്. ഗ്ലാമറസ് വേഷത്തിൽ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. അസാനിയ നസ്രിന്റെ ഡിസൈനിംഗിൽ ഒരുക്കിയ ഒരു മഞ്ഞ ജാക്കറ്റും ബ്ലാക്ക് ഇന്നർ വെയറും ധരിച്ചാണ് സാനിയ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തത് ഉണ്ണി പി.എസാണ് . ഫോട്ടോസ് എടുത്തിരിക്കുന്നത് എസ്.ബി.കെ ഷുഹൈബ് ആണ് .