വൻ താരനിര തന്നെയാണ് നയൻതാര വിഘ്നേഷ് ശിവൻ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ദിലീപ്, വിജയ് സേതുപതി , ഗൗതം മേനോൻ ,കാർത്തി ഷാരൂഖ് ഖാൻ തുടങ്ങി വമ്പൻ താരങ്ങൾ ചടങ്ങിനെത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ മടങ്ങുകൾ നടന്നത് ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലാണ്. നയൻതാരയും വിഗ്നേഷ് ശിവനും വിവാഹതിരാകുന്നത് ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ്.
ചടങ്ങിന് എത്തിയ അതിഥികൾക്ക് പോലും വിവാഹ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതിഥികൾക്കായി വരന്റെയും വധുവിന്റെയും വാട്ടർ ബോട്ടിലുകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ ഒരുക്കിയിരുന്നു. വിലയേറിയ സമ്മാനങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി തയ്യാറാക്കിയിരുന്നു.
നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇവർക്കിടയിലെ സൗഹൃദം പ്രണയമായി മാറുകയും ഏഴ് വർഷത്തോളം നീണ്ടു നിൽക്കുകയും ചെയ്തു. ഒട്ടേറെ താരങ്ങളാണ് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേരുന്നത്.