കീർത്തി സുരേഷ് തകർത്ത് കളിച്ച സർക്കാർ വാരി പാടയിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

1391

തെലുങ്ക് ചിത്രം സർക്കാർ വാരി പാടയിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത് മഹേഷ് ബാബു – കീർത്തി സുരേഷ് എന്നിവരാണ്. ഒരു ആക്ഷൻ ഡ്രാമ ചിത്രമായ സർക്കാർ വാരി പാടയുടെ സംവിധായകൻ പരശുറാം ആണ്. സംവിധായകൻ പരശുറാം തന്നെ രചന നിർവഹിച്ച ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നിരൂപകരിൽ നിന്നും നേടിയത്.

ഈ ചിത്രത്തിലെ ലെറിക്കൽ വീഡിയോ ഗാനങ്ങൾ പുറത്തിറങ്ങിയപ്പോൾ തന്നെ അവ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം യൂട്യൂബിൽ വൈറലായി മാറുകയാണ് . മുരാരി വാ… എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഹേഷ് ബാബു – കീർത്തി സുരേഷ് എന്നീ താര ജോടികളെ ആണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് . ഇരുവരുടേയും അത്യുഗ്രൻ നൃത്ത ചുവടുകളും റൊമാന്റിക് രംഗങ്ങളും പ്രേക്ഷകരെ ത്രസിപ്പിച്ചിരിക്കുകയാണ്. ഗ്ലാമറസ് കോസ്റ്റ്യൂംമിൽ നടി കീർത്തി സുരേഷ് ഈ ഗാന രംഗത്തിൽ എത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ആനന്ദ് ശ്രീറാം ആണ് ഈ ഗാനത്തിന്റെ രചയിതാവ് . ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ തമൻ എസ് ആണ്. ശ്രുതി രഞ്ജിനി , എം.എൽ ഗായത്രി , ശ്രീകൃഷ്ണ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത് സരിഗമ തെലുങ്കു എന്ന യൂടൂബ് ചാനലിലൂടെയാണ് .