വിക്രത്തിൻ്റെ വൻ വിജയത്തിന് പിന്നാലെ സംവിധായന് കാറും സഹായികൾക്ക് ബൈകും സമ്മാനിച് കമൽ ഹാസൻ..

305

ഉലക നായകൻ കമൽ ഹാസൻ തന്റെ പുത്തൻ ചിത്രം ” വിക്രം ” മെഗാ ബ്ലോക്ക്ബസ്റ്റർ ആയതിന്റെ സന്തോഷത്തിലാണ് . ഈ മെഗാ ഹിറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. തമിഴ് ചലചിത്ര മേഖലയിലെ വമ്പൻ ഹിറ്റ് ചിത്രങളിൽ ഒന്നാകും വിക്രം എന്നാണ് ട്രേഡ് അനലിസ്റ്റുകളും പ്രവചിക്കുന്നത്. 200 കോടിക്ക് മുകളിൽ , അഞ്ചു ദിവസം കൊണ്ട് ഈ ചിത്രം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചിത്രത്തിന്റെ നായകനും രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ച നിർമ്മാതാവുമായ കമൽ ഹാസൻ ഇക്കാര്യത്തിൽ വളരെ സന്തുഷ്ടനാണ്. ഈ ചിത്രം വമ്പൻ തിരിച്ചു വരവാണ് ഉലക നായകന് സമ്മാനിച്ചത് എന്ന് തന്നെ പറയാം. ഇപ്പോഴിതാ, തന്റെ ചിത്രത്തിൽ ജോലി ചെയ്തവരോട് ആ സന്തോഷവും നന്ദിയും അദ്ദേഹം കാണിച്ച സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ചിത്രത്തിന്റെ സംവിധായകൻ ലോകേഷിന് രണ്ടര കോടിയുടെ ആഡംബര കാറും കൂടാതെ സംവിധാന സഹായികളായി ജോലി ചെയ്ത പതിമൂന്നു പേർക്ക് ബൈക്കും സമ്മാനമായി നൽകിയിരിക്കുകയാണ് നടൻ കമൽ ഹാസൻ .

ഇതിന് കൂടാതെ വിക്രം എന്ന ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ച എല്ലാ ഭാഷയിലെയും പ്രേക്ഷകരോട് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇപ്പോൾ അദ്ദേഹം ചെയ്ത ഈ നന്ദി പ്രകടനത്തേയും അതിനു കമൽ ഹാസൻ കാണിച്ച മനസ്സിനേയും അഭിനന്ദിക്കുകയാണിപ്പോൾ .

വെറും ഒരു പോസ്റ്ററില്‍ മാത്രം തന്റെ നന്ദി ഒതുക്കാതെ ചിത്രത്തിന്റെ വിജയത്തിന് വേണ്ടി അശ്രാന്തമായി പ്രവർത്തിച്ച, ഓരോ ആളുകളോടും താരം തന്റെ നന്ദിയും സ്‌നേഹവും അറിയിക്കുകയാണ് ചെയ്യുന്നത് . കമൽ ഹാസൻ കാണിച്ച ഈ വലിയ കാര്യം ഒരു മാതൃകയാക്കി ഇനിയുള്ളവരും പിന്തുടരട്ടേ എന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്. വിക്രത്തില്‍ കമൽ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.