സാരിയിൽ ഗ്ലാമറസായി തമന്ന..! വീഡിയോ പങ്കുവച്ച് താരം..

120

ഇന്ന് ഇന്ത്യയിൽ ഏറ്റവും വലിയ താരമൂല്യമുള്ള നടിയാണ് തമ്മന്ന ഭാട്ടിയ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ സിനിമ ഇൻഡസ്ട്രികളിലാണ് താരം സജീവമായിരിക്കുന്നത്. തമ്മന്നയ്ക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം വളരെ ഭംഗിയായിട്ടാണ് കൈകാര്യം ചെയ്യുന്നത്. 2005ൽ ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ചന്ദ് സാ റോഷൻ ചെഹ്‌റ എന്ന ചലച്ചിത്രത്തിലാണ് താരം അഭിനയിച്ചു തുടങ്ങുന്നത്.

പിന്നീട് തമിഴ് തെലുങ്ക് ചലച്ചിത്ര മേഖലകളിൽ തന്റെതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് അധിക സമയം വേണ്ടി വന്നില്ല. രാജമൗലി ഒരുക്കിയ പ്രഭാസ് പ്രധാന കഥാപാത്രമായി എത്തിയ ബാഹുബലി എന്ന ചലച്ചിത്രത്തിന് ശേഷമാണ് തമ്മന്നയുടെ താര മൂല്യം വർധിച്ചത്. നായികയായി പ്രേത്യേക്ഷപ്പെട്ട താരത്തെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്.

പിന്നീട് കെജിഎഫിൽ താരം ഐറ്റം ഡാൻസറായി എത്തിയിരുന്നു. ആയൊരു ഐറ്റം ഡാൻസിന് വേണ്ടി മാത്രം താരം വാങ്ങിയത് കോടി കണക്കിന് രൂപയായിരുന്നു. ഇപ്പോൾ ഇതാ താരത്തെ തേടി ഒരുപാട് അവസരങ്ങളാണ് എത്തുന്നത്. ഇതിനോടകം തന്നെ നിരവധി പ്രൊജക്റ്റുകളിൽ താരം സൈൻ ചെയ്തിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ തമ്മന്നയ്ക്ക് ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്. ഏകദേശം പത്ത് മില്യൺ മുകളിലാണ് താരത്തിന്റെ ആരാധകർ. അതുകൊണ്ട് തന്നെ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ആദ്യം സാരീയിൽ അതിസുന്ദരിയായി എത്തിയ താരം പിന്നീട് എത്തിയത് ആൺവേഷത്തിലാണ്. ഇത് തമ്മന്ന തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

https://www.instagram.com/reel/CeN7NnhjccX/?igshid=MDJmNzVkMjY=