വീണ്ടും ആരാധകരെ ഞെട്ടിച്ച് ഗ്ലാമറസായി മീരാ ജാസ്മിൻ..!

മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ ഒട്ടേറെ നായികമാർ ഉണ്ട്. വിവാഹത്തോടെയും അവസരങ്ങൾ വിരളമാകുമ്പോഴും അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് പതിവാണ്. എന്നാൽ തിരിച്ചു വരവിൽ പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് മീരാ ജാസ്മിൻ . 2001 മുതൽ അഭിനയ രംഗത്ത് സജീവമായ താരം തുടർന്നുള്ള വർഷങ്ങളിൽ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. ഒരു കാലത്ത് മലയാള സിനിമയിലെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു താരം.

2014 ൽ വിവാഹിതയായ താരം പിന്നെ വിരളമായി മാത്രമാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു സമയത്ത് താരത്തെ കുറിച്ച് ഒരു വിവരവും ആർക്കും അറിയില്ലായിരുന്നു . നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം പിന്നീട് മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തിയത്.

സിനിമയിലേക്ക് മാത്രമല്ല പ്രേക്ഷകരിലേക്ക് കൂടിയായിരുന്നു താരം തിരിച്ചു വരവ് നടത്തിയത്. സിനിമയിലേക്ക് വീണ്ടും എത്തിയതിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇൻസ്റ്റാ ഗാമിൽ ഗ്ലാമറസ് ലുക്കിൽ എത്തുന്ന താരത്തെ കണ്ട് ആരാധകർ അമ്പരന്നിട്ടുണ്ടാകും. വമ്പൻ മേക്കോവർ തന്നെയാണ് താരം ആരാധകർക്ക് മുന്നിൽ കാഴ്ചവച്ചത്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഗ്ലാമറസ് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് താരത്തിന്റെ ചിത്രങൾക്ക് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.