സാരിയിൽ സുന്ദരിയായി ഭാവന..! ചിത്രങ്ങൾ പങ്കുവച്ച് താരം.| Bhavana cute in saree

അഭിനയ മികവ് കൊണ്ടും കഴിവ് കൊണ്ടും മലയാള സിനിമയിൽ ചെറിയൊരു കാലയളവിൽ തന്നെ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഭാവന. 2002 മുൽക്കാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത് . മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താരം തന്റെ അഭിനയജീവിതം തുടങ്ങിയത് സഹനടിയായാണ്. ഇന്നിപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴ് ,തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും ഒരു ശ്രദ്ധേയ സ്ഥാനം ഭാവന സ്വന്തമാക്കിയിട്ടുണ്ട്.

2018 ൽ ആയിരുന്നു താരത്തിന്റെ വിവാഹം . തുടർന്ന് ഭാവന മലയാള സിനിമ രംഗത്ത് നിന്ന് വിട്ടു നിന്നിരിക്കുകയായിരുന്നു . എന്നാൽ അതേ സമയം താരം കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ ഏറെ സജീവമാകുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള സിനിമ രംഗത്തേക്ക് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചുവരവിന് എത്തുന്നുണ്ട്. മലയാള സിനിമയിൽ നിന്ന് വിട്ട് നിന്ന താരത്തിന്റെ വിശേഷങ്ങൾ മലയാളി പ്രേക്ഷകർ അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. താരം തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സാരി ധരിച്ച് അതി സുന്ദരിയായി എത്തിയ താരം ” കാരണം, ദിവസാവസാനം ഒരു വിധിയും ഇല്ലാതെ ബന്ധിപ്പിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ് !!! എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് അഭിനവ് ആണ് . ഹെയർ സ്‌റ്റെലിംഗ് ചെയ്തിരിക്കുന്നത് ഫെമി ആണ് . നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.