ക്യൂട്ട് ലുക്കിൽ പ്രിയ താരം നസ്രിയ നസിം..! ചിത്രങ്ങൾ കാണാം..

ചെറുപ്രായത്തിൽ തന്നെ ടെലിവിഷൻ ഷോയിൽ അവതാരകയായി എത്തുകയും പിന്നീട് ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്ത നടിയാണ് നസ്രിയ നസീം. ഒട്ടും വൈകാതെ തന്നെ താരം സിനിമയിൽ നായികയായും ശോഭിച്ചു. നേരം, സലാല മൊബൈൽസ് , ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ട് താരം മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറി. ഇതേ സമയം തമിഴ് സിനിമാ രംഗത്തും നസ്രിയ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

2014 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹത്തെ തുടർന്ന് ഏറെ കാലം താരം അഭിനയ രംഗത്ത് നിന്ന് വിട്ട് നിന്നിരുന്നു. പിന്നീട് 2018 കൂടെ എന്ന അന്ത്ജലി മേനോൻ ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നു. ശേഷം ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചു. നിലവിൽ താരം തെലുങ്ക് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്.

സോഷ്യൽ മീഡിയയിലെ സജീവ താരമാണ് നസ്രിയ . പുത്തൻ ഫോട്ടോ ഷൂട്ടുകളുമായി താരം ഇടയ്ക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട് . താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ഓഫ് ഷോൾഡർ ഗൗൺ ധരിച്ച് സ്‌റ്റെലിഷ് ലുക്കിൽ അതി സുന്ദരിയായാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്‌റ്റെലിംഗ് നിർവഹിച്ചിരിക്കുന്നത് നീരജ് കോന ആണ്. അസിസ്റ്റ് ചെയ്തിരിക്കുന്നത് മനോഗ്ന ആണ് . താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അഡ്രിൻ ആണ്.