സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങൾ മാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇക്കാലത്ത് സിനിമകളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന താരങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയാണ് . അവർക്കും ആരാധകർ ഉണ്ട്. അതുകൊണ്ട് തന്നെ സിനിമകളിലെ നെഗറ്റീവ് റോളുകൾ അവതരിപ്പിക്കുന്നവരും സപ്പോർട്ടിംഗ് റോളുകളിൽ എത്തുന്നവരും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. അത്തരത്തിൽ സഹനടിയായി എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നടി മാളവിക മേനോൻ .




വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മാളവിക മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. നായികയായി വേഷമിടാൻ താരത്തിന് അവസരം ലഭിച്ചിട്ടില്ലെങ്കിലും മകൾ വേഷത്തിലും അനിയത്തി വേഷത്തിലും സഹനടിയായും എല്ലാം മിന്നുന്ന പ്രകടനം താരം കാഴ്ചവച്ചിട്ടുണ്ട്. 916 എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ, ആറാട്ട്, ഒരുത്തി തുടങ്ങി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു.




സോഷ്യൽ മീഡിയയിലെ സജീവ താരമാണ് മാളവിക. പുത്തൻ റീൽസും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി താരം നിരന്തരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. താരം തന്റെ ഇന്റസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഗ്രേ കളർ ടോപ്പും ലെഗ്ഗിൻസും ധരിച്ച് സിംപിൾ ലുക്കിൽ അതി സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.