റെഡ് കളർ ലെഹങ്കയിൽ സുന്ദരിയായി കീർത്തി സുരേഷ്..| Keerthy suresh cute in red

41

ചലച്ചിത്ര നിർമ്മാതാവായ സുരേഷ് കുമാറിന്റെയും പഴയകാല നടി മേനകയുടേയും മകളാണ് നടി കീർത്തി സുരേഷ്. ബാലതാരമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ പഠനം പൂർത്തീകരിച്ച ശേഷമാണ് പിന്നീട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയിലൂടെ ആണ് താരം നായികയായി വേഷമിടുന്നത്. ആ ചിത്രം അധികം പ്രേക്ഷക ശ്രദ്ധ നേടിയില്ലെങ്കിലും, കീർത്തി എന്ന താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് മലയാളത്തിലും ഒപ്പം അന്യഭാഷയിത്രങ്ങളിലും കീർത്തി തന്റേതായ സ്ഥാനം ഉറപ്പിച്ചു.

Keerthi suresh hot in red
Keerthi suresh hot in red

താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് സർക്കാരു വാരി പാട്ട. ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായികയായാണ് താരം എത്തിയത്.
മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ താരം ചെയ്തിട്ടുള്ളൂ എങ്കിലും തമിഴിലെ മുൻ നിര നായികമാരിൽ ഒരാളാണ് കീർത്തി. സിനിമയിൽ എത്തിയ ആദ്യ കാലങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടാതിരുന്ന താരം ഇപ്പോൾ ഗ്ലാമറസ് വേഷങ്ങളിൽ എത്താറുണ്ട്.

Keerthi suresh hot in red
Keerthi suresh hot in red

സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. റെഡ് കളർ ലെഹങ്കയിൽ അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരങ്ങൾ ഉൾപ്പെടെ നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.