സാരിയിൽ ഗ്ലാമറസായി നടി ശരണ്യ ആനന്ദ്..! ചിത്രങ്ങൾ കാണാം..

297

അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരുപോലെ ശോഭിച്ച് നിൽക്കുന്ന താരമാണ് നടി ശരണ്യ ആനന്ദ് . മിനിസ്ക്രീനിലെ സജീവ താരമായ ശരണ്യ ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഒരു പാട് സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങൾ ശരണ്യ വേഷമിട്ടിട്ടുണ്ട്.

തെലുങ്ക്, തമിഴ് ഭാഷ ചിത്രങ്ങളിലാണ് ശരണ്യ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എന്നാൽ മലയാളം സിനിമകളിലും താരം തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിൽ നിന്നുമാണ് താരം മിനിസ്ക്രീനിലേക്ക് എത്തിയത്. മലയാളം സീരിയലിൽ ശോഭിച്ചു കൊണ്ടിരിക്കുന്ന താരം സീരിയൽ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. ഏഷ്യനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലെ വേദിക എന്ന നെഗറ്റീവ് കഥപാത്രമായാണ് താരം മിനിസ്ക്രീനിൽ തിളങ്ങുന്നത്. അവതരിപ്പിക്കുന്നത് നെഗറ്റീവ് റോൾ ആണെങ്കിലും ഒരുപാട് ആരാധകരാണ് ശരണ്യയ്ക്ക് ഉള്ളത്.

അഭിനയ രംഗത്ത് ശോഭിച്ച് നിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. താരം തങ്ങളുടെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. അഭിനേത്രി എന്നതിന് പുറമേ അറിയപ്പെടുന്ന മോഡൽ കൂടിയായ താരം ഒരു മടിയും കൂടാതെ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ലക്ഷക്കണക്കിന് ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ പുത്തൻ സാരി ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . സാരിയിൽ അതി സുന്ദരിയായി ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ഈ പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.