ബ്ലാക്ക് സാരിയിൽ സുന്ദരിയായി രമ്യ നമ്പീശൻ..! ചിത്രങ്ങൾ കാണാം..

അഭിനേത്രി, പിന്നണി ഗായിക, ടെലിവിഷൻ അവതാരക എന്നീ മേഖലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നടി രമ്യാ നമ്പീശൻ . ചെറു പ്രയാത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ച വ്യക്തിയാണ് രമ്യ . ഒരു ടെലിവിഷൻ അവതാരകയായി കടന്നു വന്ന താരം പിന്നീട് സിനിമയിൽ അഭിനയിച്ചും പാട്ടുകൾ പാടിയും ശോഭിച്ചു. സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.

ആദ്യകാലകളിൽ അനിയത്തി വേഷങ്ങളിലും ചെറുറോളുകളിലും മാത്രം അഭിനയിക്കാനാണ് താരത്തിന് അവസരം ലഭിച്ചിരുന്നത്. 2006 ൽ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തിലാണ് താരം നായികയായി ശ്രദ്ധ നേടുന്നത് . ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം വേഷമിട്ടത്. ചാപ്പാ കുരിശ്, ബാച്ച്ലർ പാർട്ടി, അയാളും ഞാനും തമ്മിൽ , അഞ്ചാം പാതിര എന്ന ചിത്രങളിൽ എല്ലാം മികച്ച വേഷം തന്നെ താരത്തിന് ലഭിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിലും താരം ശോഭിച്ചു.

താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബ്ലാക്ക് കളർ സാരി ധരിച്ച് അതി സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . സ്‌റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ദിവ്യ ഉണ്ണികൃഷ്ണൻ ആണ്. നിയാസ് റഷീദ്, ജോബിൻ പി.ജെ എന്നിവരാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്.