വെറൈറ്റി ഡ്രസിൽ വെറൈറ്റി ഫോട്ടോഷൂട്ടുമായി നടി റിമ കല്ലിങ്കൽ…

ഡബ്ല്യൂ.സി.സി എന്ന സംഘടന മലയാള സിനിമ രംഗത്ത് ഒരുപാട് മാറ്റങ്ങൾക്ക് വഴി തെളിയിച്ച ഒരു സംഘടനയാണ്. ഇതിന്റെ തുടക്കത്തിന് മുന്നിൽ നിന്ന വ്യക്തികളിൽ ഒരാളാണ് നടി റിമ കല്ലിങ്കൽ. അഭിനയമികവ് കൊണ്ട് സിനിമ മേഖലയിൽ തന്റേതായ കൈയ്യൊപ്പ് ചാർത്തിയ റിമ അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്.സിനിമ രംഗത്ത് അഭിനയത്തിൽ മാത്രമല്ല താരം നിർമ്മാണ മേഖലയിലേക്കും രംഗപ്രവേശനം ചെയ്തിട്ടുണ്ട്.

താരത്തിന്റെ ജീവിത പങ്കാളി സംവിധായകൻ ആഷിഖ് അബുവാണ് . റിമ ആദ്യമായി വേഷമിടുന്നത് ഋതു എന്ന ചിത്രത്തിലാണ്. എന്നാൽ റിമ കല്ലിങ്കൽ എന്ന പേര് കേൾക്കുമ്പോൾ പ്രേക്ഷക മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിലെ പ്രകടനമാണ്. സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ റിമ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇപ്പോൾ നിർമ്മാണ മേഖലയിലാണ് റിമ അഭിനയത്തിനേക്കാൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് . നിരവധി മലയാള സിനിമകൾ റിമയും ഭർത്താവ് ആഷിഖും ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. മലയാളത്തിൽ റിമ അവസാനമായി അഭിനയിച്ചത് വൈറസ്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം തുടങ്ങിയ സിനിമകളിലാണ് . റിമ മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ കൊച്ചിയിൽ നടത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിലും വളരെ സജീവ താരമാണ് റിമ . താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്. റിമ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് ഒരു വെറൈറ്റി ഗെറ്റപ്പിലാണ്. താരം ഈ കിടിലം വെറൈറ്റി ലുക്ക് ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത് വനിതാ മാഗസിന് വേണ്ടിയാണ് . താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ബേസിൽ പോളാണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് പുഷ്പ മാത്യുവാണ്. ഔട്ട്ഫിറ്റ് സേവ് ദി ലൂമിന്റെയാണ് .