വിവിധ ഭാവങ്ങളിൽ അതിസുന്ദരിയായ തെനിന്ത്യനും മലയാളികളുടെ സ്വന്തം നടി ഷംന കസീംമലയാള സിനിമകളടക്കം വിവിധ അന്യഭാക്ഷ ചലച്ചിത്രങ്ങളിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത അഭിനയത്രിയാണ് ഷംന കസീം. ഒരുപാട് സിനിമകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. മലയാള സിനിമകളെക്കാളും തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത് മറ്റു ഇൻഡസ്ട്രികളിലാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായി താരം മറ്റു ഇൻഡസ്ട്രികളിൽ സജീവമാണ്. 2004ൽ അമൃത ടീവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരം തുടക്കമിട്ടത്. ഒരു അഭിനയത്രി എന്നതിലുപരി ഷംന മികച്ച നർത്തകി കൂടിയാണ്.കണ്ണൂർ സ്വദേശിനിയായ താരം ഇപ്പോൾ കൊച്ചിയിലാണ് സ്ഥിരതാമസമാക്കിയത്. ഒരിക്കൽ ജോൺ ബ്രിട്ടാസുമായിട്ടുള്ള അഭിമുഖത്തിൽ തന്റെ ഗോഡ്ഫാദർ മോഹൻലാൽ ആണെന്ന് പറയുകയും തെലുങ്ക് തമിഴ് സിനിമ നോക്കുമ്പോൾ തനിക്ക് അവസരങ്ങൾ ഏറ്റവും കുറവ് ലഭിക്കുന്നത് മലയാളമാണെന്നും താരം തുറന്നു പറഞ്ഞിരുന്നു. 2004ൽ മഞ്ജു പോലെയൊരു പെൺകുട്ടി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ധന്യ എന്ന കഥാപാത്രമായിരുന്നു താരം ഇതിൽ കൈകാര്യം ചെയ്തിരുന്നത്.2007ൽ ശ്രീ മഹാലഷ്മി എന്ന ചലച്ചിത്രത്തിലൂടെ തെലുങ്ക് ഇൻഡസ്ട്രിയിൽ താരം തുടക്കം കുറിച്ചു. മലയാളത്തിലാണെങ്കിലും തമിഴ് ആണെങ്കിലും വലിയ താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഓളം സൃഷ്ടിച്ച ചലച്ചിത്രമായിരുന്നു മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ദൃശ്യം അതുപോലെ ദൃശ്യം രണ്ടാം ഭാഗവും. ദൃശ്യം രണ്ടാം ഭാഗത്തിന്റെ തെലുങ്ക് റീമേക്കിൽ വക്കീലിന്റെ വേഷം അണിഞ്ഞു പ്രേഷകരെ കൈയിലെടുത്ത താരമാണ് ഷംന കസീം. കൂടാതെ താരത്തിന്റെ ഒട്ടുമിക്ക ചലച്ചിത്രങ്ങളും ഏറെ ജനശ്രെദ്ധ നേടിട്ടുണ്ട്.സംവിധായകന്മാർക്ക് ഷംനയുമായി പ്രവർത്തിക്കാൻ വളരെയധികം താത്പര്യമാണ്. അതിന്റെ പ്രധാന കാരണം ഏത് വേഷം നൽകിയാലും വളരെ കൃത്യതോടെയുണ്ട് ഭംഗിയായിട്ടുമാണ് താരം കൈകാര്യം ചെയ്യാറുള്ളത്. തമിഴ് രംഗത്താണ് കൂടുതൽ സജീവം. നിരവധി ചലച്ചിത്രങ്ങൾ ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രേത്യേകത. മലയാളികളെക്കാളും നടിയ്ക്ക് കൂടുതൽ ആരാധകർ ഉള്ളത് തമിഴ് അതുപോലെ തെലുങ്ക് ഇൻഡസ്ട്രിയിലുമാണ്. അഭിനയത്തിനോപ്പം താരം കൊണ്ടു പോകുന്ന മറ്റൊരു മേഖലയാണ് മോഡലിംഗ്. വളരെ നന്നായിട്ടാണ് താരം ഈ മേഖല കൈകാര്യം ചെയ്യാറുള്ളത്.സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും ആരാധകാരുമായി പങ്കുവെക്കാൻ തീരെ മടി കാണിക്കാറില്ല. അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഷംന കസീമിന് പതിമൂന്ന് ലക്ഷം ഫോള്ളോവർസാണ് ഉള്ളത്. താരം പങ്കുവെക്കാറുള്ള പുത്തൻ ചിത്രങ്ങൾ വരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതിസുന്ദരിയായിട്ടാണ് ഷംന കസീം ചിത്രങ്ങ്ങളിൽ എത്തിട്ടുള്ളത്.