വീണ്ടും ഗ്ലാമറസായി ആരാധകരെ ഞെട്ടിച്ച് മീരാ ജാസമിൻ..!

840

മലയാള സിനിമയിൽ ഇപ്പോൾ തിരിച്ചു വരവിന്റെ കാലഘട്ടമാണ് . വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞ പല നായികമാരും ഇപ്പോൾ വമ്പൻ തിരിച്ചു വരവ് നടത്തുകയാണ് . അത്തരത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ താരമാണ് നടി മീരാജാസ്മിൻ . പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.

ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു നടി മീര ജാസ്മിൻ . 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് . ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ താരത്തിന് ഒട്ടേറെ അവസരങ്ങൾ തുടർന്നും ലഭിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും താരം ശോഭിച്ചു . സത്യൻ അന്തിക്കാട് ഒരുക്കുന്ന മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം തിരിച്ചു വരവ് നടത്തിയത്.

സിനിമയിൽ സജീവമായത് പോലെ താരം സോഷ്യൽ മീഡിയയിലും സജീവമാണ് . ഇൻസ്റ്റഗ്രാമിൽ താരം തന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്‌റ്റെലിഷ് ലുക്കിലാണ് താരം മിക്കപ്പോഴും എത്താറുള്ളത്. പതിവു പോലെ താരം പങ്കു വച്ച ചിത്രങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഗ്രീൻ കളർ ഡ്രസ്സിൽ ഗ്ലാമറസ്സ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത് . ഒഴുക്കിനൊപ്പം തിളങ്ങുക എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രം പങ്കുവച്ചിരിക്കുന്നത് .

താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രാഹുൽ ജാംഗിയാനി ആണ്. സ്‌റ്റെലിംഗ് നിർവഹിച്ചിരിക്കുന്നത് പ്രണവ് ആണ്. ജാസ്മിൻ ലോയിസ് ആണ് മേക്കപ്പും ഹെയർ സ്‌റ്റെലിംഗും നിർവഹിച്ചിരിക്കുന്നത്. റീബ ജോൺ , അഹാന കൃഷ്ണ തുടങ്ങി താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.