സെറ്റ് സാരിയുടുത്ത് ഫാഷൻ ഷോയിൽ അതിസുന്ദരിയായി നടി പാർവതി ജയറാം

842

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് പാർവതി ജയറാം. ഒരു കാലത്ത് ഒട്ടുമിക്ക നായകന്മാരുടെ കൂടെ നായികയായി അഭിനയിച്ചിരുന്നത് പാർവതി തന്നെയായിരുന്നു. തന്റെ അഭിനയ ജീവിതത്തിന്റെ കാലത്തിനിടയിലാണ് മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ എന്ന് വിളിക്കുന്ന ജയറാമിന്റെ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ഏറ്റവും ഒടുവിൽ ഇരുവരും വിവാഹിതത്തിലാവുകയായിരുന്നു. വിവാഹത്തിനു ശേഷം താരത്തെ സിനിമയിലേക്ക് കണ്ടില്ല. മറ്റ് പല കാരണങ്ങൾ കൊണ്ട് താരം അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേളയെടുക്കുകയായിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി പാർവതി അതിഥിയായിയെത്തിയ ഫാഷൻ ഷോയുടെ വിഡിയോ ദൃശ്യങ്ങളാണ്. നിലവിൽ വൈറലായി മായുന്ന വിഡിയോയുടെ പിന്നിൽ കാണാൻ കഴിടുന്നത് നടി പാർവതിയോടുള്ള ആരാധകരുടെ ആരാധനയാണ്. തിരുവനന്തപുരത്തെ കനകക്കുന്ന് എന്ന സ്ഥലത്ത് കേരള ഗെയിംസിന്റെ ഭാഗമായി ഒരുക്കിയ ഫാഷൻ ഷോയിലാണ് നടി പാർവതി ജയറാം പങ്കെടുത്തത്. വലിയ ഒരു സ്വീകാര്യതയായിരുന്നു താരത്തിനു ലഭിച്ചത്. കേരള തനിമയിൽ സെറ്റ് സാരി ധരിച്ച് അതിസുന്ദരിയായി താരം റാംപിലൂടെ ചിവടുവെച്ചു.

കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞു 250ലേറെ മോഡൽസാണ് ഫാഷൻ ഷോയുടെ ഭാഗമായിയെത്തിയത്. കൂടാതെ ഏറ്റവും കൂടുതൽ മോഡലുകൾ പങ്കെടുത്ത ഷോ എന്ന പേരും ഇതിനു ലഭിച്ചു. അതിനപ്പുറം ഈ പരിപാടിയിൽ പ്രൊഫഷണൽ മോഡൽകളുടെ കൂടെ വീട്ടമ്മമാരും, ഭിന്നശേഷിക്കാരും, കുട്ടികളും അണിനിരന്നു. വേദിയിൽ പാർവതിക്കൊപ്പം ബുള്ളിലൂടെ നേട്ടങ്ങൾ സ്വന്തമാക്കിയ ഷൈനിയും, വൃദ്ധ ദമ്പതികളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ഫാഷൻ ഷോകളെക്കാളും വ്യത്യസ്തമായ ഫാഷൻ ഷോയിലായിരുന്നു പാർവതി ജയറാം പങ്കെടുത്തത്.

പാർവതിയുടെ ഏറ്റവും പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.   1986 മുതലാണ് പാർവതി ജയറാം അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. ബാലചന്ദ്രൻ മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെയാണ് ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. തൊട്ട് അടുത്ത വർഷം തന്നെ മൂന്ന് സിനിമകളെക്കായിരുന്നു തനിക്ക് അവസരം ലഭിച്ചത്. ചെയ്യുന്ന വേഷം വളരെ ഭംഗിയായിട്ടാണ് താരം കാഴ്ച്ചവെക്കുന്നത്. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ പാർവതിയ്ക്ക് കഴിഞ്ഞു.

1992 സെപ്റ്റംബർ 7നാണ് ഏറെ നാളത്തെ പ്രണയത്തിന്റെ ഒടുവിൽ നടൻ ജയറാമിനെ ജീവിത പങ്കാളിയാക്കിയത്. താരം ഇപ്പോൾ കുടുബവുമായി ചെന്നൈയിൽ സ്ഥിരതാമസമാക്കിരിക്കുകയാണ്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. കാളിദാസ് ജയറാം, മാളവിക ജയറാം. കാളിദാസ് ജയറാം ഇന്ന് സിനിമയിലെ യുവതാരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇതിനോടകം തന്നെ നായകനായി കാളിദാസ് അനവധി സിനിമകൾ ചെയ്തു. എന്നാൽ മാളവിക ജയറാം ഇതുവരെ സിനിമയിലേക്ക് കടന്നു വന്നിട്ടില്ല. ജയറാമിന്റെ ഏറ്റവും അവസാനമായി ഇറങ്ങിയ മലയാള ചലച്ചിത്രമായിരുന്നു മകൾ.