സാരിയിൽ ഗ്ലാമറസായി നടി അനിക വിക്രമൻ..! ഫോട്ടോഷൂട്ട് കാണാം…

തമിഴ്, കന്നഡ സിനിമ ഇൻഡസ്ട്രികളിൽ അറിയപ്പെടുന്ന നായികയായി മാറിയ അനിക്ക വിക്രമൻ കർണാടകയിലെ കേന്ദ്ര സ്ഥലമായ ബാംഗ്ലൂറിൽ ജനിച്ചു വളർന്ന താരമാണ്. ബാംഗ്ലൂറിലായിരുന്നു തന്റെ ബിരുദ കാലം വരെ താരം താമസിച്ചിരുന്നത്. അനിക്ക അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത് 2019ൽ തമിഴ്നാട് ബിഗ്സ്ക്രീനുകളിൽ പ്രദർശനത്തിന് എത്തിയ ജാസ്മിൻ എന്ന ചിത്രത്തിലൂടെ ആണ് . മികച്ച അഭിനയ പ്രകടനമായിരുന്നു ജാസ്മിനിൽ താരം കാഴ്ച വച്ചത്. ഈ ചിത്രത്തിലെ അഭിനയ പ്രകടനത്തിന് ഒട്ടേറെ പ്രശംസ നേടി താരം . തുടർന്ന് 2021ൽ ചൈത്ര റെഡ്ഢിയോടപ്പം വിഷമകരൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.

സിനിമ രംഗത്തേക്ക് കടന്നുവന്നതിന് ശേഷം താരം തന്റെ യഥാർത്ഥ പേര് മാറ്റി അനിക്ക വിക്രമൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു.. അനിക്കയുടെ യഥാർത്ഥ പേര് നായർ രൂപശ്രീ എന്നായിരുന്നു . അനിക്ക മോഡലിംഗ് രംഗത്തും ശോഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ആയിരകണക്കിന് ഫോളോവേഴ്സാണ് ഉള്ളത് . ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലേതു പോലെ താരം സജീവമായിരുന്നു. പിന്നീട് ഫേസ്ബുക്ക് അക്കൗണ്ട് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഡിലീറ്റ് ചെയുകയായിരുന്നു.


അനിക്ക വിക്രമൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഹോട്ട് വേഷത്തിലെത്തുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും തന്റെ വീട്ടിലെ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. താരത്തിന് തുടക്ക കാലത്ത് മോഡലിംഗിൽ ആണെങ്കിലും സിനിമയിൽ ആണെങ്കിലും ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ നിലവിൽ അനിക്കയ്ക്ക് ഒട്ടേറെ പ്രൊജക്റ്റുകളാണ് ഉള്ളത് . ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത് സാരിയിൽ ഗ്ലാമർ ലുക്കിൽ എത്തിയ അനിക്കയുടെ ചിത്രങ്ങളാണ്. ഓരോ പോസിലും അതിസുന്ദരിയായിട്ടാണ് അനിക്ക പോസ് ചെയ്ത നിൽക്കുന്നത്.