ചുവപ്പ് സാരിയിൽ സുന്ദരിയായി ഭാവന..! ചിത്രങ്ങൾ കാണാം..

കമൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താര സുന്ദരിയാണ് നടി ഭാവന. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനം താരത്തെ സിനിമാലോകത്ത് സജീവമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും താരം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

നിലവിൽ കന്നടയിലും തെലുങ്കിലും ആണ് താരം സജീവമായി തുടരുന്നത്. എന്നാൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഷറഫുദ്ദീൻ നായകനായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ആണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. വർഷങ്ങൾ ആയി മലയാള സിനിമയിൽ ഉണ്ടായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയ വഴി താരത്തിൻ്റെ പുത്തൻ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. തൻ്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ ആണ്. ഓറഞ്ച് കളർ സാരിയിൽ അതി സുന്ദരിയായാണ് ഭാവന എത്തിയിട്ടുള്ളത്.

ഓരോ സ്ത്രീയും ഒരു രാജ്ഞി ആണ്, നമുക്ക് എല്ലാവർക്കും വാഗ്ദാനം ചെയ്യാൻ വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ട് ; എന്ന അടികുറിപ്പോടെ ആണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. നടി ശിൽപ്പ ബാല, രചന നാരായണൻകുട്ടി എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് താരത്തിൻ്റെ ചിത്രങ്ങൾക്ക് കമൻ്റുകൾ നൽകിയിരിക്കുന്നത്.