ഇതാര് ഇന്ത്യൻ മോണാലിസയോ? പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് നടി അഹാന കൃഷ്ണ

70മലയാളത്തിന്റെ യുവതാരമായ ടോവിനോ തോമസ് നായകനായി എത്തിയ ലൂക്കാ എന്ന ചലച്ചിത്രത്തിലൂടെ ജനശ്രെദ്ധ നേടിയ അഭിനയത്രിയാണ് അഹാന കൃഷ്ണ. പിന്നീട് വ്ലോഗ്ഗറായി മാറിയ അഹാന യൂട്യൂബിൽ തന്നെ അനേകം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെ താരം ഇപ്പോൾ അഭിനയ ജീവിത്തിനെക്കാളും കൂടുതൽ സജീവമായിരിക്കുന്നത് സോഷ്യൽ മീഡിയയിൽ തന്നെയാണ്. തന്റെ ആദ്യ നായിക സിനിമയും കൂടിയാണ് ലൂക്ക. മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ചതിനു നിരവധി അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു.താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള ഒട്ടുമിക്ക കുറിപ്പുകളും വളരെ പെട്ടെന്നാണ് ചർച്ച വിഷയമായി മാറുന്നത്. ഇപ്പോൾ ഇതാ തന്റെ അതിമനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അഹാന. നടി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ചിത്രം മോണാലിസ പോലെയുണ്ടെന്ന് ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെടുന്നു. ഇത് പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ താരത്തിന്റെ ചിത്രം വൈറലാവുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ലൈക്‌സും കമന്റ്‌സുമാണ് താരത്തിന്റെ പോസ്റ്റിനെ തേടിയെത്തിയത്.ഇതാര് ഇന്ത്യൻ മോണാലിസയോ എന്ന് ചോദിച്ച് ചിലർ കമന്റ്‌ ബോക്സിൽ എത്തിയിരുന്നു. “നിങ്ങൾ എന്റെ കണ്ണുകളിൽ സ്വപ്നം കാണുന്നുണ്ടോ? അതിന്റെ അർത്ഥം ഞാൻ നിരന്തരമായി സ്വപ്നം കാണുന്നത് കൊണ്ടാണ്” എന്ന അടിക്കുറപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത്. ജിക്സൺ ഫോട്ടോഗ്രാഫിയുടെ ബാനറിൽ സെലിബ്രേറ്റി ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസാണ് അതിമനോഹരമായ ഈ ചിത്രം ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തത്. മേക്കപ്പ് ആര്ടിസ്റ് സാംസൺ ലെയാണ് അഹാനയെ ആരാധകർ വിശേഷിപ്പിക്കുന്ന ഇന്ത്യൻ മോണാലിസയെ പോലെ ഒരുക്കിയെടുത്തത്.അഹാനയുടെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങളാണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചലച്ചിത്രമായ അടി, ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന ചലച്ചിത്രം തുടങ്ങിയവയാണ് അഹാനയുടെ അണിയറയിൽ ഒരുങ്ങാൻ പോകുന്നത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ അഹാനയ്ക്ക് നിരവധി അവസരങ്ങളും തേടിയെത്തുന്നുണ്ട്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അടി എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ നായികയായിട്ടാണ് അഹാന സിനിമ പ്രേമികളുടെ മുന്നിലെത്താൻ പോകുന്നത്.എന്നാൽ നാൻസി റാണി എന്ന ചലച്ചിത്രത്തിൽ താരത്തിനോടപ്പം അജു വര്ഗീസ്, ബേസിൽ ജോസഫ്, അർജുൻ അശോകൻ,വൈശാഖ് നായർ തുടങ്ങിയവരും പ്രധാന കഥാപാത്രമായി സിനിമയിലെത്തുന്നുണ്ട്. ഒരുകാലത്ത് മലയാള സിനിമയിലെ മിക്ക നായികമാരെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ കൂടുതൽ വില്ലൻ വേഷങ്ങളിലൂടെ പ്രേഷകരുടെ മനസ് കവർന്ന കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന കൃഷ്ണ. കൃഷ്ണ കുമാറിനു നാല് പെണ്മക്കളാണ് ഉള്ളത്. ഈ നാല് പേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരിൽ പലരും ചലച്ചിത്രത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്.