സാരിയിൽ ഗ്ലാമറസായി നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ കാണാം..

2018 ൽ പുറത്തിറങ്ങിയ ടൊവിനോ ചിത്രം തീവണ്ടിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി സംയുക്ത മേനോൻ . പോപ്കോൺ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ആ ചിത്രം ഒട്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല . താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രമാണ് തീവണ്ടി . തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ സംയുക്ത അഭിനയിച്ചു. ലില്ലി , എടക്കാട് ബറ്റാലിയൻ, ഒരു യമണ്ടൻ പ്രേമകഥ, വൂൾഫ്, ആണും പെണ്ണും , വെള്ളം തുടങ്ങി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അതിൽ ആണും പെണ്ണും , വെള്ളം എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം പ്രശംസാർഹമായിരുന്നു.

മലയാളത്തിന് പുറമേ ഇപ്പോൾ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം . മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് പതിപ്പായ ഭീംല നായക് എന്ന ചിത്രത്തിലാണ് സംയുക്ത അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ, ധനുഷ് നായകനായി എത്തുന്ന വാത്തി എന്നിവയാണ് താരത്തിന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്ന പുത്തൻ ചിത്രങ്ങൾ .

സോഷ്യൽ മീഡിയയിൽ സജീവമാണ് സംയുക്ത . പുത്തൻ ഫോട്ടോ ഷൂട്ടുകളുമായി നിരന്തരം താരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. താരം പങ്കു വച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഫ്ളോറൽ സാരിയിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.