ചുവപ്പ് ഗൗണിൽ ഗ്ലാമറസായി നടി സനുഷ സന്തോഷ്..ഫോട്ടോഷൂട്ട് കാണാം..

76

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സനുഷ സന്തോഷ്. ബാല താരമായാണ് സനുഷ അഭിനയരംഗത്തേക്ക് എത്തുന്നത്. ചെറു പ്രായത്തിലെ മികവുറ്റ പ്രകടനം കാഴ്ചവച്ച സനൂഷയ്ക്ക് ഒട്ടേറെ അവസരങ്ങൾ അക്കാലത്ത് ലഭിച്ചിരുന്നു. ദാദാ സാഹിബ്, കരിമാടിക്കുട്ടൻ, കൺമഷി, മീശ മാധവൻ, എന്റെ വീട് അപ്പൂന്റേം, മഞ്ഞു പോലൊരു പെൺക്കുട്ടി, കാഴ്ച, മാമ്പഴക്കാലം , ഛോട്ടാ മുംബൈ തുടങ്ങി ചിത്രങ്ങളിൽ എല്ലാം തന്നെ സനുഷ ബാലതാരമായി വേഷമിട്ടു.

വിനയൻ സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ നാളൈ നമതെ എന്ന തമിഴ് ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മലയാളത്തിലെ മിസ്റ്റർ മരുമകൻ, ഒരു മുറൈ വന്ത് പാർത്തായ തുടങ്ങി ചിത്രങ്ങളിലും നായികയായി വേഷമിട്ടു. പക്ഷേ നായിക വേഷങ്ങളിൽ ശോഭിക്കുന്നതിനുള്ള അവസരങ്ങൾ താരത്തിന് നന്നേ കുറവായിരുന്നു. ഒരു സമയത്ത് അഭിനയ രംഗത്ത് നിന്നും താരം വിട്ടു നിന്നിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ ഷോകളിലൂടെയാണ് സനുഷ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

സാമൂഹ്യ മാധ്യമങ്ങളിലെ ശ്രദ്ധേയ താരമാണ് സനുഷ. തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റെഡ് കളർ ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ താരം ഒരടിക്കുറിപ്പും നൽകിയിട്ടുണ്ട്. ആർക്കും അറിയാത്ത വഴികളിൽ ഞാൻ കഷ്ടപ്പെട്ടു. അത് എന്നെ ശക്തനും ആത്മ വിശ്വാസമുളളവനും നിർഭയനുമാക്കി. അത് എടുത്ത് കളയാൻ ആർക്കും കഴിയില്ല ; എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത് .