പ്രേക്ഷകരെ ഞെട്ടിച്ച് ഉടൽ ടീസർ..!

7391

സോഷ്യൽ മീഡിയയിൽ തരംഗമായി പുത്തൻ ചിത്രം ഉടലിന്റെ ഒഫീഷ്യൽ ടീസർ. രതീഷ് രഘുനാഥൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ , ദുർഗ്ഗ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിഗൂഢത നിറഞ്ഞ ഈ ട്രൈലർ രംഗങ്ങളിലും മൂവരും അത്യുജ്ജ്വല പ്രകടനം തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്ദ്രൻസ് എന്ന കലാകാരന്റെ വേറിട്ട ഒരു മേക്കോവർ തന്നെയാണ് ട്രൈലറിൽ കാണാനാവുന്നത് . ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിൽ ഒട്ടേറെ ത്രില്ലിംഗ് നിമിഷങ്ങൾ ഉണ്ടെന്ന് ട്രൈലറിൽ നിന്നും മനസിലാക്കാം.

നവാഗതനായ സംവിധായകൻ രതീഷ് രഘുനാഥ് തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളതും . ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപലാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ആണ് പ്രവീൺ, ബൈജു ഗോപാലൻ എന്നിവർ . ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. നിഷാദ് യൂസഫ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. ഇന്ദ്രൻസ് എന്ന കലാകാരന്റെ അഭിനയ മികവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം മെയ് 21 മുതൽ തിയറ്ററുകളിൽ എത്തും.