ലൈറ്റ് ബ്ലൂ ഡ്രസ്സിൽ ഗ്ലാമറസായി തമന്ന..! ഫോട്ടോഷൂട്ട് കാണാം..

144

തെന്നിന്ത്യൻ നടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയമുള്ള ഒരു നടിയാണ് തമന്ന ഭാട്ടിയ. തമന്ന എന്ന താര സുന്ദരി നിലവിൽ ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലും ഒരേ പോലെ സജീവമായി നിൽക്കുന്ന അഭിനേത്രിയാണ് . കഴിഞ്ഞ 17 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന തമന്ന തന്റെ പതിനഞ്ചാം വയസ്സിൽ ആണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. നായികവേഷങ്ങൾക്ക് പുറമേ ചെറിയ ചെറിയ റോളുകളും തമന്ന ചെയ്തിട്ടുണ്ട്.


മലയാളി പ്രേക്ഷകർക്ക് തമന്ന എന്ന താരം കൂടുതൽ സുപരിചിതയായത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ്. ചിത്രത്തിൽ താരം അവതരിപ്പിച്ച മാധു എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തെലുങ്ക് ചിത്രമാണെങ്കിലും മലയാളത്തിലേക്ക് ആ ചിത്രം ഡബ്ബ് ചെയ്ത് ഇറക്കുകയും കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിൽ വലിയ ഓളം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തമന്ന ഇതിനോടകം തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്.


മലയാള സിനിമാരംഗത്തേക്ക് താരം ചുവടുവച്ചിട്ടില്ലെങ്കിലും സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നതിനായി താരം കേരളത്തിൽ എത്തിയിട്ടുണ്ട്. മലയാളി പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച ബ്രഹ്മണ്ഡ ചിത്രങ്ങളായ ബാഹുബലിയുടേയും കെ.ജി.എഫിന്റെയും ഭാഗമാവാൻ ഭാഗ്യം ലഭിച്ച ഒരേയൊരു അഭിനേത്രിയാണ് തമന്ന. ഈ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചത് കൊണ്ട് തന്നെ പാൻ ഇന്ത്യ ലെവലിൽ ഒരുപാട് ശ്രദ്ധനേടാൻ തമന്നയ്ക്ക് സാധിച്ചിട്ടുണ്ട്.


ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുകയാണ്. തമന്ന ആമസോണിന്റെ വെബ് സീരിസിന്റെ ലോഞ്ച് ഇവന്റ് ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലാവുന്നത്. ഈ ചിത്രങ്ങളിൽ അതീവ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബ്ലൂ ബോഡികോൺ ലാറ്റക്‌സ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് ഷലീന നഥാനിയാണ് . താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് റോയാണ് . തമന്നയെ ആരാധകർ വിശേഷിപ്പിക്കുന്നത് മിൽക്കി ബ്യൂട്ടി എന്നാണ് .